തൃശൂർ: പുരത്തിന്‍റെ ആവേശത്തിലാണ് ഇപ്പോൾ തൃശൂർ. പൂരത്തിന്‍റെ ഏറ്റവും ആവോശകരമായ ഒന്നാണ് വെടിക്കെട്ട്. ഇന്ന് 7 മണിയോടെയാണ് പൂരത്തിന് മുന്നോടിയായ സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗം തുടക്കമിടും.
പിന്നാലെ ആകാശത്ത് വർണവിസ്മയം തീർത്ത് പാറമേക്കാവും എത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.
പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. ഞായറാഴ്ച്ചയാണ് തൃശൂർപൂരം.