Timely news thodupuzha

സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി.കെ ഉപമുഖ്യമന്ത്രി

ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും. ഏക ഉപമുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിനായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 6 പ്രധാന വകുപ്പുകളും അദ്ദേഹത്തിന് നൽകിയേക്കും.

രണ്ടര വർഷത്തിനു ശേഷം ഡികെയെ മുഖ്യമന്ത്രിയാക്കുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇത് സംബന്ധിച്ച ഉറപ്പ് ഡികെ സോണിയ ഗാന്ധിയിൽ നിന്നും വാങ്ങിയെന്നതുൾപ്പെടെ ഉള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്.

ശനിയാഴ്ച്ചയാവും സത്യപ്രതിജ്ഞ നടക്കുക. കോൺഗ്രസ് ഹൈക്കമാൻഡിൻറെ നേതൃത്വത്തിൽ രാത്രി നീണ്ട മാരത്തൺ ചർച്ചക്കു ശേഷമാണ് തീരുമാനം.

ഇന്നു വൈകിട്ട് 7 മണിക്ക് ചേരുന്ന നിയമസഭ കക്ഷിയോഗം സിദ്ധുവിനെ നേതാവായി തെരഞ്ഞെടുക്കും. ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡികെക്കു നൽകുക എന്നതാണ് തീരുമാനം.

വ്യാഴാഴ്ച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഔദ്യോഗികമായി സിദ്ധുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് വിവരം. 5 ദിവസം നീണ്ട ചർച്ചക്കൊടുവിലാണ് സമവായമായത്.

Leave a Comment

Your email address will not be published. Required fields are marked *