Timely news thodupuzha

logo

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഇന്ന് മ‍ഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത ദിവസങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലക‍ളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവിൽ ആൻഡമാൻ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്‍റെ തെക്ക് കിഴക്കൻ മേഖലകളിലും കാലവർഷം എത്തി. കാലവർഷത്തിനു മുന്നോടിയായി വരും ദിവസങ്ങളിലും മഴ തുടരും.

Leave a Comment

Your email address will not be published. Required fields are marked *