Timely news thodupuzha

ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുന്നതിന്റെ പേരിൽ തർക്കം; യു.പിയിൽ സുഹൃത്തുക്കൾ ചേർന്ന് 15കാരനെ കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനഞ്ചുകാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ട ചന്ദനും മൂന്ന് സുഹൃത്തുക്കളും ഒരു കടയില്‍ നിന്നും ഭക്ഷണം കഴിച്ചു. തുടര്‍ന്ന് ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുന്നതിനെ ചൊല്ലി ചന്ദനുമായി സുഹൃത്തുക്കള്‍ തര്‍ക്കമുണ്ടായി.

കുറച്ച് സമയത്തിന് ശേഷം മൂവരും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. മഹാരാജ്ഗ്ഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. പിറ്റേന്ന് രാവിലെ ഘുഗുലി പൊലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തി.

ചന്ദന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും ശനിയാഴ്ച ഉച്ചയോടെ പൊലീസില്‍ അറിയിക്കുകയും ചെയ്തതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.പ്രതികള അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *