Timely news thodupuzha

logo

ഗ​ള്‍ഫി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ നി​ര​ക്ക് കു​റ​യ്ക്ക​ണം; കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​ർ​ജിയുമായി സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഗ​ള്‍ഫി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. വി​മാ​ന യാ​ത്രാ നി​ര​ക്കി​നു പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

നി​ര​ക്ക് തീ​രു​മാ​നി​ക്കാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് അ​ധി​കാ​രം ന​ല്‍കു​ന്ന ഇ​ന്ത്യ​ന്‍ വ്യോ​മ നി​യ​മ​ത്തി​ലെ ച​ട്ടം -135നെ ​ചോ​ദ്യം ചെ​യ്താ​ണു ഹ​ര്‍ജി. ഈ ​ച​ട്ട​ങ്ങ​ള്‍ യാ​ത്ര ചെ​യ്യാ​നു​ള്ള പൗ​ര​ന്‍റെ അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ഹ​ര്‍ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന ക​മ്പ​നി​ക​ള്‍ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നു കേ​ര​ളാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ അ​വ​ധി​ക്കാ​ല​മാ​യ ജൂ​ണ്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് നി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​യ​രാ​റു​ള്ള​ത്.

വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രേ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലും ഹ​ര്‍ജി സ​മ​ര്‍പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കോ​ട​തി ഇ​തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. പ്ര​വാ​സി അ​സോ​സി​യേ​ഷ​നു വേ​ണ്ടി ചെ​യ​ര്‍മാ​ന്‍ രാ​ജേ​ന്ദ്ര​ന്‍ വെ​ള്ള​പാ​ല​ത്തും, പ്ര​സി​ഡ​ന്‍റ് അ​ശ്വ​നി ന​മ്പാ​റ​മ്പ​ത്തു​മാ​ണു ഹ​ര്‍ജി​ക്കാ​ര്‍.

Leave a Comment

Your email address will not be published. Required fields are marked *