Timely news thodupuzha

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു

തിരുവനന്തപുരം: കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു. കാസർകോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം.

വൈകുന്നേരം 4.5നാണ് മടക്കയാത്ര. രാത്രി 11.55ന് കാസർകോട് എത്തും. പുതിയ സർവീസ് ഞായറാഴ്‌ച ആരംഭിക്കും. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്‌ചയിൽ ആറു ദിവസമായിരിക്കും സർവീസ്.

കേരളത്തിന് പുറമേ രണ്ടു വന്ദേഭാരത് സർവീസുകൾ കൂടി ദക്ഷിണ റെയിൽവേയ്‌ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രൽ- വിജയവാഡ, ചെന്നൈ എഗ്മോർ- തിരുനൽവേലി എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് സർവീസ്.

Leave a Comment

Your email address will not be published. Required fields are marked *