Timely news thodupuzha

വിഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം; ഇ.പി.ജയരാജൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ.

“തുറമുഖം നാളെ രാജ്യത്തിന് മുഖ്യമന്ത്രി സമർപ്പിക്കുകയാണ്. അന്താരാഷ്ട്ര കപ്പൽ ചാനലിന് അടുത്താണ് തുറമുഖം എന്നുള്ളത് മറ്റാർക്കും ലഭിക്കാത്ത ഒന്നാണ്. സംസ്ഥാനത്തിൻറെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാകുമെന്ന്” ഇ.പി.ജയരാജൻ പറഞ്ഞു.

കേരളത്തിൻറെ അടിമുടിയുള്ള വളർച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം ഏറ്റവും സഹായകരമാകും. അടിസ്ഥാന സൗകര്യ വികസനം ഇതിലൂടെ മെച്ചപ്പെടും. ഇത് കേരളത്തിൻറെ സ്വന്തം പദ്ധതിയാണ്. ഒരാളും ഇതിൽ മാറി നിൽക്കേണ്ട കാര്യമില്ലെന്നും ഇന്നും നാളെയും എൽ.ഡി.എഫിൻറെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *