Timely news thodupuzha

വിഴിഞ്ഞം പദ്ധതി, ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യ തൊഴിലാളികൾക്ക്; മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ തലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷത്കരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചു. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു.

വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നും ആരെയും മാറ്റിനിർത്തില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതിയാണ് വിഴിഞ്ഞത്തേത്‌. ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യ തൊഴിലാളികൾക്കാണ്‌.

എന്തെങ്കിലും കുറവുകളുണ്ടോയെന്ന് പരിശോധിക്കും. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *