തിരുവനന്തപുരം: കെ.എസ്.യുവിന്റെ കൊലക്കത്തി സൈമൺ ബ്രിട്ടോയെ കുത്തി വിഴ്ത്തിയതിന്റെ നാല്പതാമത് വർഷമാണിത്. അന്നുമുതൽ അരക്കുതാളെ തളർന്ന് ജീവിതം വീൽചെയറിലേക്ക് മാറ്റേണ്ടിവന്നെങ്കിലും സമര തീഷ്ണമായ മുന്നേറ്റങ്ങളിൽ മുന്നിൽ നിന്നു നയിച്ച ആ ധീരസഖാവ് 2018 ഡിസംബർ 31നാണ് വിട്ടുപിരിഞ്ഞത്.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ബ്രിട്ടോയേ 1983 ഒക്ടോബർ 14ന് ഉച്ചക്ക് മൂന്നു മണിക്ക് ശേഷമാണ് കെ.എസ്.യു ഗുണ്ടകൾ ആക്രമിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിലെ മോർച്ചറിക്ക് സമീപമുള്ള ടെലഫോൺ ബൂത്തിന് മുന്നിൽ വച്ചായിരുന്നു ആക്രമണം.
പിന്നീട് ബ്രിട്ടോ മൂന്നര പതിറ്റാണ്ടുകാലം വീൽചെയറിലിരുന്ന് പോരാടി. തോറ്റു കൊടുക്കാൻ തയ്യാറാകാത്ത അദ്ദേഹം വീൽചെയറിലിരുന്ന് ജീവിതവും രാഷ്ട്രീയവും തിരിച്ചുപിടിച്ചു. സമര വേദികളിലും സാംസ്‌കാരിക വേദികളിലും സജീവമായി. ഇന്ത്യ മുഴുവൻ നിരന്തരം യാത്ര ചെയ്തു. നിയമസഭാ സാമാജികനുമായി.






