Timely news thodupuzha

logo

തൃശൂരിൽ വീട് കുത്തിതുറന്ന് 40 പവൻ സ്വർണം മോഷ്ടിച്ചു

തൃശൂർ: ചെറുതുരുത്തിയിൽ വീട് കുത്തിതുറന്ന് 40 പവൻ സ്വർണം കവർന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവർച്ച നടന്നത്. ഇന്ന് രാവിലെയാണ് കവർച്ച നടന്ന കാര്യം കുടുംബം അറിയുന്നത്. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മുസ്തഫയും കുടുംബവും ഇന്നലെ പോയിരുന്നു.

ആ സമയത്താവാം കവർച്ച നടന്നിരിക്കുക എന്നാണ് നിഗമനം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. വീടിന്‍റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന നിലിയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. 40 പവൻ നഷ്ടമായതായാണ് വിട്ടുടചമ നൽകിയ പരാതിയിൽ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *