Timely news thodupuzha

ആലക്കോട് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു

ആലക്കോട്: പഞ്ചായത്തിലെ ഏഴാം വാർഡ് സ്പെഷ്യൽ ഗ്രാമസഭ തലയനാട് യു.പി സ്കൂളിൽ ചേർന്നു. വാർഡ് മെമ്പർ സുലോചന.കെ.എയുടെ അദ്ധ്യക്ഷതയിൽ കുടിയ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ ബേബി മാണിശേരി ആശംസ അറിയിച്ചു.

തുടർന്ന് പാറമടക്കെതിരെ ബേബി ജോസഫ് പഴയിടം പ്രമേയം അവതരിപ്പിച്ചു. അതിനു ശേഷം വിഷയത്തിൽ ചർച്ച നടത്തി പ്രമേയം വോട്ടിനിടാൻ തീരുമാനിച്ചു. 10 ശതമാനം ജനങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയും ചെയ്തു. യോഗത്തിൽ ലീല രാജ സ്വാഗതവും വൽസാ ശിവൻ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *