വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ അമൽദാസ് ആണ്(22) കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. കൊലപാതകത്തിന് പിന്നിൽ പിതാവ് ശിവദാസൻ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ വയനാട് യുവാവിനെ കണ്ടെത്തി






