Timely news thodupuzha

തിരുവനന്തപുരത്ത് നാലും ഏഴും വയസായ പെൺകുട്ടികളെ പീഡിപ്പിച്ചു, 88കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 88കാരൻ അറസ്റ്റിൽ. വർക്കല സ്വദേശി വാസുദേവൻ ആണ് അറസ്റ്റിലായത്.

നാലും ഏഴും വയസായ പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടർന്ന് അന്വേഷണം നടത്തിയ ശേഷം പോക്‌സോ കേസ് ചുമത്തി ഇയാളുടെ അറസ്റ്റ് അയിരൂർ പൊലീസ് രേഖപ്പെടുത്തി. പ്രതി വാസുദേവൻ കെ.എസ്.ഇ.ബി മുൻ ജീവനക്കാരനാണ്.

Leave a Comment

Your email address will not be published. Required fields are marked *