Timely news thodupuzha

കോട്ടയത്ത് കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം

കോട്ടയം: കാണക്കാരിയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. പാറക്കുളത്തിൽ കാർ വീണു കിടക്കുന്നതു കണ്ട നാട്ടുകാർ വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കാർ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ആളെ തിരിച്ചറിഞ്ഞത്. കാറ് വഴിതെറ്റി നിയന്ത്രണം വിട്ട് പാറക്കുളത്തിൽ വീണതാവാമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *