Timely news thodupuzha

കെ.പി.സി.സി നേതൃത്വം പരാജയമെന്ന് വി.എം സുധീരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് വി.എം സുധീരൻ. കെ.പി.സി.സി യോഗത്തിലാണ് വി.എം സുധീരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കെ.പി.സി.സി നേതൃത്വം പരാജയമെന്ന് വി.എം സുധീരൻ യോഗത്തിൽ തുറന്നടിച്ചു.

നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല. അവരവർക്കുവേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ഗ്രൂപ്പായി മാറിയെന്നും സുധീരൻ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളും യോഗത്തിൽ സുധീരൻ വിവരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *