Timely news thodupuzha

logo

ക്രിസ്മസ് – പുതുവത്സര വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ് – പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത് നടക്കും. മസ്കറ്റ് ഹോട്ടലിൽ പന്ത്രണ്ടരയോടെ ക്ഷണിക്കപ്പെട്ട അതിഥികളാവും പങ്കെടുക്കുക.

അതേസമയം, ഗവർണറെ വിരുന്നിന് ക്ഷണിച്ചിട്ടില്ല. മാത്രമല്ല, സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ കെ.സി.ബി.സി പ്രതിനിധികൾ പങ്കെടുക്കാൻ സാധ്യതയുണ്ട്.

പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബി.ജെ.പി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നിൽ പങ്കെടുക്കാൻ സാധ്യതയില്ല. അതേസമയം, സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും.

ഒന്നരമാസത്തിനു ശേഷമാണ് തലസ്ഥാനത്ത് മന്ത്രിസഭായോഗം ചേരുന്നത്. നവകേരളസദസായിരുന്നതിനാൽ യോഗം വിവിധ ജില്ലകളിലായിരുന്നു ചേർന്നിരുന്നത്. നിയമസഭാ സമ്മേളന തീയതി ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചേക്കും.

ഈ മാസം അവസാനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം തുടങ്ങാനാണ് ആലോചന. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗം കൂടിയാണ്.

Leave a Comment

Your email address will not be published. Required fields are marked *