മലപ്പുറം: മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ് നേതൃയോഗം പാണക്കാട്ട് തുടങ്ങി. സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തുണ്ട്. പാർലമെന്റ് സീറ്റോ രാജ്യസഭ സീറ്റോ നൽകണം.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെ പരിഗണിക്കണമെന്നാണ് ആവശ്യം.
സംസ്ഥാന നേതൃത്വവുമായി യൂത്ത് ലീഗ് ചർച്ച നടത്തുകയും ചെയ്തു. സിറ്റിങ് എം.പിമാർ മാറുകയാണെങ്കിൽ കെ.എം ഷാജിക്ക് അവസരം നൽകണമെന്നും പാർട്ടിയിൽ ആവശ്യം ഉയർന്നു.
സ്വാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.റ്റി മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.






