Timely news thodupuzha

തലശേരിയിൽ 21 വർഷം മുമ്പ് ജീപ്പിനു നേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ സി.പി.എം പ്രവർത്തകന് ജീവപര്യന്തം

തലശേരി: കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻറെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ടു പേർ മരണപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു.

സി.പി.എം പ്രവർത്തകൻ നടുവനാട് ഹസീന മൻസിലിൽ മുരിക്കാഞ്ചേരി അർഷാദിനെ ആണ്(40) ശിക്ഷിച്ചത്. തലശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.റ്റി നിസാർ അഹമ്മദിൻറെതാണ് വിധി.

സംഭവം നടന്ന് 21 വർഷത്തിനു ശേഷമാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടക്കുന്നില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനും ഒരു ലക്ഷം രുപ പിഴക്കും പുറമേ രണ്ട് വകുപ്പുകളിലായി നാലു വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.

2002 മേയിലാണ് സംഭവം. 25 പ്രതികളിൽ 24 പേരെ ജീവപര്യന്തം തടവിനും 20,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. വിചാരണ പൂർത്തിയായശേഷം ഒന്നാം പ്രതിയായ അർഷാദ് ഒളിവിൽ പോവുകയായിരുന്നു. പീന്നിട് കോടതിയിൽ ഹാജരായതിനെ തുടർന്ന് വാദം കേട്ട കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *