Timely news thodupuzha

logo

കാട്ടുപന്നിക്കൂട്ടം തട്ടി സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

രാജാക്കാട്: ബൈസൺവാലിക്ക് സമീപം റോഡിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം തട്ടി സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. ആനച്ചാൽ ഗോപാലകൃഷ്ണ ഭവനിൽ നന്ദകുമാറിന്റെ ഭാര്യ ധന്യക്കാണ്(38) പരുക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ ബൈസൺവാലിയിലുള്ള ബന്ധു വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. 10ഓളം കാട്ടുപന്നികൾ റോഡിലൂടെ വിരണ്ടോടുന്നതിനിടെ വാഹനത്തിൽ തട്ടുകയായിരുന്നു.

സ്കൂട്ടർ മറിഞ്ഞ് നിലത്ത് വീണപ്പോൾ അബോധാവസ്ഥയിലായി, തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *