Timely news thodupuzha

കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമം

കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽവച്ച് ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശിയായ ഗീതതെയാണ് ഭർത്താവ് ഷൺമുഖം കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഷൺമുഖത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ജോലിക്കു പോകാനായി ബസ്സ്റ്റാന്‍റിൽ എത്തിയതായിരുന്നു ഗീത. ബസ് കാത്തുനിൽക്കുന്നതിനിടയിൽ ഷൺമുഖം അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവം കണ്ട ബസ് ഡ്രൈവർ സുലൈമാനാണ് ഇയാളെ തട്ടിമാറ്റി ഗീതയെ രക്ഷിച്ചത്. സുലൈമാൻ ആളുകളെ വിളിച്ചുകൂട്ടി ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗീതയ്ക്ക് കഴുത്തിനും ചുമലിനും പരുക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *