Timely news thodupuzha

logo

കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹകരണ സംഘങ്ങള്‍ ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ ആശാകേന്ദ്രങ്ങളായി മാറണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹകരണ സംഘങ്ങള്‍ ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ ആശാകേന്ദ്രങ്ങളായി മാറണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഐക്യരാഷ്ട്രസഭ ലോകമെമ്പാടും സുസ്ഥിരവികസനം കാര്‍ഷിക സംരക്ഷണം എന്നിവ ഉറപ്പുവരുത്തുക.യെന്ന അതിപ്രാധാന്യമുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത് സഹകരണ പ്രസ്ഥാനത്തെയാണെന്നും എന്നാല്‍ കാലങ്ങള്‍ക്കു മുമ്പേ ഈ മുദ്രാവാക്യം ഏറ്റെടുത്ത് വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ രൂപീകരിച് കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇവ പ്രാവര്‍ത്തികമാക്കുന്നതിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി സാമൂഹിക സാമ്പത്തിക രംഗത്ത് ഒരു മുന്നേറ്റം സൃഷ്ടിക്കുവാനും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സഹകരണ മേഖലയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണ്. നൂതന വ്യവസായ പദ്ധതികളും സുസ്ഥിര വികസന പ്രോജക്ടുകളും ആവിഷ്‌കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി സഹകരണ മേഖലയുടെ മേല്‍വിലാസത്തോടുകൂടി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അവയ്ക്ക് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കുവാന്‍ സാധിക്കും. പ്രത്യേകിച്ച് ശുദ്ധമായ മായം ഇല്ലാത്ത ഭക്ഷണ അനുബന്ധ ഉല്‍പ്പന്നങ്ങളും വയോജന സംരക്ഷണ പദ്ധതികളും വന്‍ പ്രതീക്ഷയുള്ള മേഖലകളാണ്. ഇപ്രകാരം സഹകരണ മേഖലയെയും തദ്ദേശസ്ഥാപനങ്ങളെയും കൂട്ടി ഇണക്കിയുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതിനും സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയണമെന്നും അവയുടെ നിലനില്‍പ്പ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു….കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ. ബി. റഫീഖ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.. ജില്ലയില്‍ നിന്ന് കഴിഞ്ഞ നാളുകളില്‍ വിരമിച്ചവരേയും ഗസറ്റഡ് തസ്തികയിലേയ്ക്ക് ഉദ്യോഗകയറ്റം ലഭിച്ചവര്‍ക്കും സമ്മേളനത്തില്‍ വെച്ച് ആദരവ് നല്‍കി… സഹകരണ മേഖലയും പ്രൊഫഷണലിസവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ രാജേഷ് കരിപ്പാല്‍ വിഷയം അവതരിപ്പിച്ചു… സമ്മേളനത്തില്‍ കെ ദീപക്, പി രാമചന്ദ്രന്‍, സി.എസ്. ഷെമീര്‍, ബിജു മാത്യു, യു.എം. ഷാജി, കെ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു… സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി റ്റി.കെ. നിസാര്‍ സ്വാഗതവും ഷിജോ മാത്യു നന്ദിയും പ്രകാശിച്ചു… കെ.ബി. റഫീഖ് (ജില്ലാ പ്രസിഡന്റ്), റ്റി.കെ. നിസാര്‍ ( ജില്ലാ സെക്രട്ടറി), ഷിജോ മാത്യു ജില്ലാ ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *