Timely news thodupuzha

കൊല്‍ക്കത്തയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ വെള്ളം കയറിയത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം മുങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്.

കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *