വണ്ണപ്പുറം: കൂവപ്പുറം – വണ്ണപ്പുറം റോഡിൽ കൈ എത്തും ദൂരെ വൈദ്യുതി കമ്പി. നിരവധി വിദ്യാർഥികളും യാത്രക്കാരും നടന്ന് പോകുന്ന വഴിയരികലാണ് ഇത്തരത്തിൽ വൈദ്യുതി കമ്പി റോഡിൽ നിന്നാൽ എത്തിപ്പിടിക്കവുന്ന ദൂരത്തിൽ താഴ്ന്ന് നിൽക്കുന്നത്.

ഇവിടെ താഴുന്ന് കിടന്ന വൈദ്യുതി കമ്പിയിൽ തട്ടി ഒരാൾ 15 വർഷം മുമ്പ് മരിച്ചിരുന്നു. ഇതിനെ തുടർന്ന് വൈദ്യുതി കമ്പി ഉയർത്തി കെട്ടണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും കെ.എസ്.ഇ.ബി അതിന് തയാറായില്ല. അപകടം നടന്ന് വർഷങ്ങൾ പിന്നിടുമ്പോഴും ഉയർത്തി കെട്ടാതെ കൈയെത്തും ദൂരത്ത് വൈദ്യുതി ലൈൻ താഴ്ന്ന് കിടക്കുകയാണ്.

ഇത് ഉയർത്തി കെട്ടണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിയ്ക്ക് പരാതി നൽകിയെങ്കിലും കമ്പികൾ ഉയർത്തി കെട്ടാൻ ബോർഡ് അധികൃതർ തയാറായിട്ടില്ല. പരാതി നൽകിയ ആളോട് പെതുവഴിയിൽ നിൽക്കുന്ന വൈദ്യുതി ലൈൻ ഉയർത്തി കെട്ടാൻ 23000 രൂപ അടയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചതെന്നും പരാതിക്കാരൻ പറഞ്ഞു.






