പീരുമേട്: ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത പൊതു പ്രവർന രംഗത്ത് മാതൃക ആയവരെ ആദരിച്ചു. പഴയ പാമ്പാനാർ എസ്റ്റേറ്റിൽ കറപ്പു സ്വാമി എന്ന രോഗിക്ക് പെരിയാർ ഡിറ്റീസ് എന്ന രോഗത്തിന്റെ ശസ്ത്രക്രീയ നടത്തുന്നതിലേക്ക്, സാമ്പത്തിക സഹായം നൽകുന്നതിന് കുറഞ്ഞ കാലം കൊണ്ട് ലക്ഷ്യം സാക്ഷാൽകരിച്ചു ഹൃദയ സഹായാനിധി പ്രവർത്തകർക്ക് ആദരവ് നൽകിയത്.
പാമ്പനാർ സെൻ്റ് ജംയിസ് സി. എസ്.ഐ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചാത്ത് മെമ്പർ ഏ രാമൻ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ.സുനീഷ് മുഖ്യ പ്രഭാക്ഷണം നടത്തി.
ഡോ. ഗിന്നസ് മാടസാമി റിപ്പോർട്ട് അവതരിപ്പിച്ചു. ജോൺ പോൾ, ഡി മനോഹരൻ, വി.യു ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത, ടി. എം ആസാദ്, ലാലു പ്രസാദ്,എന്നിവർ പ്രസംഗിച്ചു.