കട്ടപ്പന: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭ, ശുചിത്വമിഷൻ എന്നിവയുമായി സഹകരിച്ച് കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 110 നിർമ്മിച്ച സ്നേഹാരാമത്തിന് സംസ്ഥാനത്തെ മികച്ച സ്നേഹാരാമത്തിനുള്ള നാഷണൽ സർവീസ് സ്കീം പുരസ്കാരം ലഭിച്ചു.
ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് എൻഎസ്എസിന്റെ മികച്ച സ്നേഹാരാമമായിട്ടാണ് സംസ്ഥാനതലത്തിൽ യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരം വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ സാദിക്ക്,വോളണ്ടിയർ സെക്രട്ടറി റോബിൻ ജോർജ്, ഉമറുൽ ഫാറൂഖ് എന്നിവർ ചേർന്ന് മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.