തൊടുപുഴ: മർച്ചൻസ് ട്രസ്റ്റ് 2024 – 2026ഭരണ സമിതി തെരെഞ്ഞെടുപ്പ് ട്രസ്റ്റ് ഹാളിൽ വച്ച് ട്രസ്റ്റ് പ്രസിഡൻ്റ് പി.എസ് മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. തെരെഞ്ഞെടുപ്പിന്അഡ്വ.ബോബി ജോർജ് വരണാധികാരിയായി.
2024 – 2026 ഭരണ സമിതിയുടെ പ്രസിഡൻ്റായി ആർ ജയശങ്കറെ തെരെഞ്ഞെടുത്തു. രക്ഷാധികാരികളായി എൻ.എൻ രാജു, കെ.കെ നാവൂർകനി,ഔസേപ്പ് ജോൺ പുളിമൂട്ടിൽ, സെക്രട്ടറിയേറ്റ് മെംബറായി മുൻ പ്രസിഡൻറ് പി.എസ് മോഹൻ ദാസ്, ജനറൽ സെക്രട്ടറിയായി പി.കെ ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, ട്രഷററായി ബെന്നി ഇല്ലിമൂട്ടിൽ വൈസ് പ്രസിഡൻ്റുമാരായി ജെയ്ൻ എം ജോസഫ്, സെയ്ദ് മുഹമ്മദ് വടക്കേയിൽ, സെക്രട്ടറിയായി താജു എം.ബി ഇൻ്റേണൽ ഓഡിറ്ററുമാരായി സജി പോൾ, വി സുവിരാജ് എന്നിവരെയും, ഡയറക്ടർ ബോർഡ് അംഗങ്ങളെയും യോഗം തെരെഞ്ഞെടുത്തു.