Timely news thodupuzha

കെ.റ്റി.ജി.എ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായി റോജർ ജോൺ പുളിമൂട്ടിലിനെ തെരഞ്ഞെടുത്തു

തിരുവല്ല: കെ.റ്റി.ജി.എ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായി റോജർ ജോൺ പുളിമൂട്ടിലിനെ തെരഞ്ഞെടുത്തു. തിരുവല്ല അശോക ഇന്റർനാഷണലിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. സാഫിർ ഡിസൈൻസ് വർക്കിംഗ് പ്രസിഡണ്ടായും സിനു സാമുവൽ വർക്കിംഗ് സെക്രട്ടറിയായും തരിഞ്ഞെടുക്കപ്പെട്ടു. അംബുജാക്ഷൻ വിജയാ ടെക്സ്റ്റൈൽസിന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ കെടിജിയെ സംസ്ഥാന ഭാരവാഹികളായ ജനാർദ്ദൻ റെഡ്ഡിയാർ, നിസാം, ജില്ലാ ഭാരവാഹികളായ സേതു രാജൻ ടെക്സ്റ്റൈൽ, അജി, രഞ്ജി, യേശുദാസ്, അലക്സ്, ഷെഫീഖ്, ഇജാസ്, സിനു സാമുവൽ എന്നിവർ പങ്കെടുത്തു. യോ​ഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് റ്റൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കാനും തീരുമാനിച്ചു. മൂന്ന് മേഖലകൾ ഉണ്ടായിരുന്ന പത്തനംതിട്ട ജില്ലയിൽ ഒരു പുതിയ മേഖലയും കൂടി രൂപീകരിച്ചുവെന്നും ഭാരവാഹികൾ പറഞ്ഞു. റാന്നിയാണ് പുതിയ മേഖല.

Leave a Comment

Your email address will not be published. Required fields are marked *