Timely news thodupuzha

കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ 15ന് നിലവിൽ വരും

മുംബൈ: കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഈ മാസം 15ന് നിലവിൽ വരും ഒക്ടോബർ 20 വരെയാണ് ഈ ടൈംടേബിളിൽ ട്രെയിനോടുക.

കേരളത്തിൽ നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണ മൺസൂൺ ടൈംടേബിൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയായിരുന്നു ഈ ടൈംടേബിളിൽ ട്രെയിനോടുക. മഴക്കാലത്ത് ട്രാക്കിൽ നിരീക്ഷണം നടത്തുന്നതിനായി 636 പേരെ നിയോഗിച്ചു.

അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ നമ്പറുകൾ അടങ്ങിയ പട്ടിക കൊങ്കൺ പാതയിലെ എല്ലാ സ്റ്റേഷനുകളിലും പതിപ്പിച്ചുണ്ട്. ബേലാപുർ, രത്നഗിരി, മഡ്ഗാവ് എന്നിവിടങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും പ്രവർത്തിക്കും.

Leave a Comment

Your email address will not be published. Required fields are marked *