Timely news thodupuzha

നിർധന കുടുംബത്തിലെ യുവാവിൻ്റെ ചികിത്സയ്ക്കായി സഹായം തേടുന്നു

അഞ്ചിരി: തലയനാട് കൊടുക്കുന്നേൽ രാഹുലിന്(32) ജീവിക്കണം. അതിന് നല്ല ചികിൽസ കിട്ടണം… അതിനായി പണം വേണം…. സുമനസ്സുകളുടെ സഹായവും വേണം. നിർധനകുടുംബത്തിന് ചികിൽസാചെലവ് താങ്ങാനാവുന്നില്ല. അതിനാൽ ചികിൽസ മുടങ്ങിയിരിക്കുകയാണ്.

തലച്ചോറിലേയ്ക്കുള്ളഞരമ്പുകൾക്ക് വീക്കവും പഴുപ്പുമുണ്ടാകുന്നരോഗമാണ് രാഹുലിന് .ഒരുകണ്ണിന് കാഴ്ച കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ്് ചികിൽസതേടി കോട്ടയം മെഡിക്കൽകോളേജിൽഎത്തിയത്് .അവിടെനടത്തിയ പരിശോധനയിലാണ് (Bilateral ica aneurysm)എന്നരോഗമാണെന്നുകണ്ടെത്തുന്നത.് മുഖത്തിന്റ ഇരുവശങ്ങളിൽനിന്നുമുള്ളഞരമ്പുകൾക്ക് നീരും പഴുപ്പും ഉണ്ടാകുന്നതാണ് രോഗം.ഇത് തലച്ചോറിലേയ്ക്ക് എത്തി തലച്ചോറ് നശിക്കുമെന്നതാണ്‌പെട്ടന്ന് ചികിൽസ കിട്ടിയില്ലെങ്കിൽ സംഭവിക്കുക.

ഇതിനുള്ള ചികിൽസ ് ബൈലാറ്ററൽ ഫ്‌ളോ ഡൈവേർട്ടർ കോയിലിങ്ങ് ആണ് ഇതിനായി പ്ലാറ്റിനം കോയിൽ വാങ്ങുന്നതും ചികിൽസയും ഉൾപ്പെടെ 13,50,000 രൂപാവേണമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയും സ്വന്തമായുണ്ടായിരുന്ന സ്വർണ്ണവും വസ്തുക്കളും എല്ലാംവിറ്റ് ഒരുവശത്ത് ഓപ്പറേഷൻ നടത്തി.

എത്രയുംവേഗം മറുഭാഗത്തുകൂടി ഓപ്പറേഷൻനടത്തണം അതിന് ഏഴുലക്ഷംരൂപാ ചെലവാകും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വാടകവീട്ടിൽകഴിയുന്ന ഈകുടുംബം.

അമ്മ ഒമന മകന്റെ ചികിൽസയ്ക്ക് പണംകമെത്താനായി കഷ്ടപ്പെടുകയാണ്. അമ്മയുടെയും ആലക്കോട്പഞ്ചായത്തംഗത്തിന്റയുപേരിൽ കേരള ഗ്രാമീൺ ബാങ്ക് കലയന്താനി ബ്രാഞ്ചിൽ അമ്മ ഓമന രവിയുടെയും പഞ്ചായത്തംഗം കെ.എ സുലോചനയുടെയും പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. നമ്പർ: 40362101076578. ഐ.എഫ്.എസ്.സി: KLGB 0040362. ഫോൺ:9562244592.

Leave a Comment

Your email address will not be published. Required fields are marked *