Timely news thodupuzha

കേരളത്തിൽ രണ്ട് കൊവിഡ് മരണങ്ങൾ, രാജ്യത്ത് രോ​ഗികളുടെ എണ്ണം 5,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 74 വയസായ സ്ത്രീയും 79 വയസുള്ള പുരുഷനുമാണ് മരിച്ചത്. ആക്‌റ്റിവ് കേസുകൾ 1,679 ആയി ഉയർന്നു. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 5,364 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമായിരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *