Timely news thodupuzha

രാജസ്ഥാനിൽ ‌നിക്ഷേപകരുടെ പണം സ്റ്റോക്കിലിട്ട കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജർ അറസ്റ്റിൽ

കോട്ട: നിക്ഷേപകരുടെ ഫിക്സഡ് അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ച് ദുരുപയോഗം ചെയ്ത കേസിൽ ഐസിഐസിഐ ബാങ്ക് റിലേഷൻ ഷിപ്പ് മാനേജർ സാക്ഷി ഗുപ്ത അറസ്റ്റിൽ.

രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നാലു കോടിയോളം രൂപയാണ് സാക്ഷി അനധികൃതമായി പിൻവലിച്ചത്. ഈ തുക ഓഹരി വിപണിയിൽ നിക്ഷേപിച്ച് കൂടുതൽ പണം ഉണ്ടാക്കാനായിരുന്നു ശ്രമം.

എന്നാൽ ഓഹരി വിപണിയിൽ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിട്ടതോടെ പണം തിരികെ നിക്ഷേപിക്കാൻ സാധിക്കാതെ വന്നു. 41 നിക്ഷേപകരുടെ 110 അക്കൗണ്ടുകളിൽ നിന്നാണ് സാക്ഷി പിണം പിൻവലിച്ചിരുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി സാക്ഷി ഇത്തരത്തിൽ പണം ദുരുപയോഗം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി ഒരു നിക്ഷേപകൻ എഫ്ഡി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനായി എത്തിയപ്പോഴാണ് തട്ടിപ്പു പുറത്തു വന്നത്. ബാങ്ക് ഫെബ്രുവരി 18ന് കേസ് ഫയൽ ചെയ്തു.

ഫിക്സഡ് അക്കൗണ്ട് ഉള്ള നിക്ഷേപകരുടെ അക്കൗണ്ട് വിവരങ്ങൾക്കൊപ്പം നൽകുന്ന ഫോൺ നമ്പർ സാക്ഷി തിരുത്തിയിട്ടുണ്ട്. നിക്ഷേപകരുടെ നമ്പർ മാറ്റി പകരം സ്വന്തം കുടുംബക്കാരുടെ നമ്പറാണ് സാക്ഷി നൽകിയിരുന്നത്. അതു കൊണ്ടു തന്നെ പണം പിൻവലിച്ചത് നിക്ഷേകരുടെ ഫോണിലേക്ക് മെസേജ് ആയി എത്തിയില്ല. ബുധനാഴ്ച വൈകിട്ട് സഹോദരിയുടെ വിവാഹപ്പാർട്ടിക്കിടെയാണ് സാക്ഷിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *