തൊടുപുഴ: കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റായി ബ്ലെയ്‌സ് ജി വാഴയിൽ തിരഞ്ഞെടുക്കപ്പെട്ടു. കെ എസ് സി നിയോജക മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, കേരള കോൺഗ്രസ്(ജെ) നിയോജക മണ്ഡലം സെക്രട്ടറി, ജില്ലാ ട്രഷറർ, ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. പി ജെ ജോസഫ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ തൊടുപുഴ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗമാണ്.
ബ്ലെയ്‌സ് ജി വാഴയിൽ കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്






