ഇടുക്കി: കാന്തല്ലൂരിലെ ജനവാസ മേഖലയിലും കൃഷിത്തോട്ടങ്ങളിലും തമ്പടിച്ച് കൃഷിനാശം വരുത്തി വരുന്ന കാട്ടാനകളെ തുരത്താനുള്ള ശ്രമം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുകയാണ്. വനം വകുപ്പിന്റെയും ജന ജാഗ്രത സമിതിയുടെയും സംയുക്ത ഇടപെടലിലൂടെ ആനകളെ വനമേഖലയിലേക്ക് കടത്തിവിടാനുള്ള ദൗത്യമാണ് നടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആനകളെ തുരത്താനുള്ള ശ്രമം നടക്കുന്നത്.ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാനകൾ വ്യാപക നാശം വരുത്തുന്ന സാഹചര്യത്തിലാണ് നടപടി.പകൽ സമയങ്ങളിൽ കൃഷിത്തോട്ടങ്ങൾക്ക് സമീപം ഗ്രാന്റീസ് മരങ്ങൾക്കിടയിൽ തമ്പടിക്കുന്ന കാട്ടാനകൾ രാത്രിയാകുന്നതോടെ കൃഷിസ്ഥലങ്ങളിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കർഷകർക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.ആനകളെ പൂർണ്ണമായി ജനവാസ മേഖലയിൽ നിന്നും തുരത്തി കർഷകരുടെ ആശങ്കയകറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
കാന്തല്ലൂരിൽ കാട്ടാനശല്യം അതിരൂക്ഷം






