Timely news thodupuzha

സ്കൂളിലെത്താൻ റോഡില്ല, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ദുരിതത്തിൽ

ഇടുക്കി: പണിക്കൻകുടി – ചെമ്പകപ്പാറ റോഡ് നിർമ്മാക്കാത്തതിനാലാണ് വിദ്യാർത്ഥിക്കൾ ദുരിതത്തിലായത്. കാൽനടയാത്ര പോലും സാദ്യമല്ലാത്ത ഇവിടെ വന്യമൃഗാക്രമണവും വിദ്യാർത്ഥികൾക്ക് ഭീക്ഷണിയാണ്. റോഡ് നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തംഗം തടസ്സം നിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു.

കൊന്നത്തടി പഞ്ചായത്തിൽ പെടുന്ന പണിക്കൻകുടി, കുരിശിങ്കൽ, തോപ്പിൽ പടി വഴി ചെമ്പകപ്പാറയിൽ എത്തുന്ന റോഡാണ് കാൽ നടയാത്രയ്ക്ക് പോലും കഴിയാത്തത്.

50 വർഷത്തിലധികം പഴക്കമുള്ള റോഡിന് 5 കിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാൽ പല ഘട്ടങ്ങളിലായി റോഡ് കോൺഗ്രീറ്റ് നടത്തിയെങ്കിലും കേവലം 360 മീറ്റർ മാത്രമാണിപ്പോൾ മൺപാതയായി അവശേഷിക്കുന്നത്.

ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ഇവിടെ കാൽനടയാത്ര പോലും ദുഷ്കരമാണ് ഈ സാഹചര്യത്തിലാണ് ഇന്ന് പ്രദേശവാസികൾ സംഘടിച്ച് ജനകീയമായി റോഡ് നിർമ്മിക്കുവാനെത്തിയത്.

എന്നാൽ ഇത് വനം വകുപ്പ് തടഞ്ഞു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പറുടെ ഉൾപ്പെടെ പരാതി ഉള്ളതിനാൽ റോഡ് നിർമ്മിക്കുവാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ വിദ്യാർത്ഥികൾക്ക് ഇതുവഴി കാൽ നട യാത്ര പോലും സാധ്യമല്ലന്നും അപകടകരമായ സാഹചര്യത്തിൽ യാത്ര ചെയ്യുമ്പോൾ വന്യമൃഗ ആക്രമണം ഉൾപ്പെടെ ഉണ്ടാകുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.

റവന്യൂ വകുപ്പിൻ്റെ ഭൂമിയിലൂടെ കടന്നു പോകുന്നതാണ് ഈ റോഡ്. എന്നാൽ വനം വകുപ്പിനാണ് സംരക്ഷണ ചുമതല. റോഡ് നിർമ്മിക്കുന്നതിന് ഡി.എഫ്.ഒ മൗനാനു അനുവാദം നൽകിയിരുന്നു. എന്നാൽ മേഖലയിലെ പഞ്ചായത്ത് മെമ്പർ റെജിമോൻ ഇടിയാകുന്നേൽ റോഡ് നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു.

ഇതേ തുടർന്ന് ഇന്ന് സ്കൂൾ വിദ്യാർത്ഥികൾ ഉള്ള വനം വകുപ്പ് സെക്ഷൻ ഓഫീസിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തിയശേഷം ഗ്രാമപഞ്ചായത്ത് അംഗത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ 30 മിനിറ്റിനുള്ളിൽ സ്ഥലത്ത് എത്താമെന്നും അറിയിച്ചു.

എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും മെമ്പർ സ്ഥലത്ത് എത്തിയില്ല. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും മറ്റ് അധികൃതരും തിങ്കളാഴ്ച സ്ഥലത്തെത്തി പരിഹാരം കാണാമെന്ന ഉറപ്പിന്മേലാണ് വിദ്യാർത്ഥികൾ പിരിഞ്ഞു പോയത്.

Leave a Comment

Your email address will not be published. Required fields are marked *