Timely news thodupuzha

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; ഏറ്റവുമധികം രോ​ഗ ബാധിതർ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച രാവിലെ 8 മണിവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 24 മണിക്കൂറിനിടെ 358 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നത് ആശ്വാസമാണ്. അതേസമയം, 1957 ആക്റ്റിവ് കേസുകളുമായി രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 7 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നത് നേരിയ ആശ്വാസം നൽകുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം തിങ്കളാഴ്ച രാവിലെ വരെ രാജ്യത്തുടനീളം 624 രോഗികൾ സുഖം പ്രാപിച്ചതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *