Timely news thodupuzha

കേരളത്തിൽ വീണ്ടും കാലവർഷം ശക്തമാകുന്നു

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകാൻ പോകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജൂൺ ഒമ്പത് മുതൽ വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്(അതിശക്തമായ മഴ) – 12/06/2025: എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, 13/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

യെലോ അലർട്ട്(ശക്തമായ മഴ) – 09/06/2025: മലപ്പുറം, കോഴിക്കോട്, 10/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, 11/06/2025: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, 12/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്, 13/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്. ചൊവ്വാഴ്ച മധ്യ- തെക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കാണ് സാധ്യതയുള്ളത്. ചൊവ്വാഴ്ച മുതൽ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked *