Timely news thodupuzha

ചരക്കുകപ്പൽ തീപിടുത്തം; കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ, നാല് പേരെ കാണാതായി

കോഴിക്കോട്: കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളാണെന്ന് വിവരം. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ആകെയുണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ കപ്പലിലെ 20 കണ്ടെയ്നറുകൾ കടലിൽ വീണു. ക്യാപ്റ്റനും എൻജിനിയർമാരും അടക്കമുള്ളവർ കപ്പലിൽ തന്നെ തുടരുകയാണെന്നും വിവരമുണ്ട്.

ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, കടലിലേക്ക് ചാടിയ 4 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിൽ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 18 ഓളം പേർ കടലിലേക്ക് ചാടിയത്. 5 പേർക്ക് പൊള്ളലേറ്റു. തീയണയ്ക്കാനായി കോസ്റ്റ് ഗാർഡിൻറെ 4 കപ്പലുകളും ഡോർണിയർ വിമാനങ്ങളും എത്തിയിട്ടുണ്ട്. കോളംബോയിൽ നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന സിംഗപ്പുർ കപ്പലാണ് അപകടത്തിൽപ്പെട്ടത്.

ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് പുറംകടലിൽ കേരള തീരത്തിന് 120 കിലോ മീറ്റർ അകലെയാണ് അപകടമുണ്ടായത്. ശക്തമായ പൊട്ടിത്തെറിക്കു പിന്നാലെ കപ്പലിൽ തീപടർന്നുപിടിക്കുകയായിരുന്നു. അപകട സമയത്ത് മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്. യാത്ര തുടങ്ങി 11-ാം മണിക്കൂറിലാണ് അപകടം. ഇതിനു പിന്നാലെയാണ് അപകടം. ബേപ്പൂരിലും കൊച്ചിയിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *