Timely news thodupuzha

ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ; കേരള ഗവർണർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു

തിരൂർ: ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ജൂൺ 17ന് രാജ്ഭവനിൽ വച്ചായിരിക്കും യോഗം നടക്കുക. ഉന്നത വിദ‍്യാഭ‍്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികളും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര‍്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തേക്കും.

വിദ‍്യാർത്ഥി സമൂഹം അക്കാഡമിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹകരിക്കുന്നതിന് ആവശ‍്യമായ നിർദേശങ്ങളും ഗവർണർ വിസിമാരിൽ നിന്നും ചോദിച്ചറിയും. പുതിയ അക്കാഡമിക് കലണ്ടർ, പരീക്ഷാ കലണ്ടർ, പരീക്ഷാ നിർണയം, പ്രവേശന നടപടി ക്രമം തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *