Timely news thodupuzha

കപ്പലിലെ തീയണയ്ക്കാൻ രാസപ്പൊടി വിതറി എയർഫോഴ്സ്

കൊച്ചി: വാങ് ഹായ് 503 ചരക്കു കപ്പലിൻറെ തീ അണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രാവിലെയോടെ ഇന്ത്യൻ എയർഫോഴ്സിൻറെ നേതൃത്വത്തിൽ‌ രാസപ്പൊടി വിതറി. ദൗത്യം തുടരുകയാണ്. ആകാശ മാർഗമാണ് രാസപ്പൊടി വിതറുന്നത്. വൈകിട്ടോടെ പൂർണമായും തീ അണയ്ക്കാനാവുമെന്നാണ് കരുതുന്നത്.

കപ്പലിലെ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും അടിത്തട്ടിൽ ഇപ്പോഴും ശക്തമായ തീയുണ്ട്. ഈ തീ അണയ്ക്കുക എന്നതാണ് നിലവിൽ ദൗത്യത്തിൻറെ ലക്ഷ്യം. അതേസമയം, കപ്പലിനെ ഉൾക്കടിലിലേക്ക് വലിച്ചുകൊണ്ടുപോവാനുള്ള പ്രക്രിയ തുടരുകയാണ്. ബുധനാഴ്ച അതിസാഹസികമായി കപ്പലിൽ ഇറങ്ങി വടം കെട്ടിയിരുന്നു.

വടം മറ്റൊരു കോസ്റ്റ് ഗാർഡ് കപ്പലുമായി ബന്ധിപ്പിച്ചാണ് ഇത് നടത്തുന്നത്. എന്നാൽ കപ്പല് 15 ഡിഗ്രി ചരിഞ്ഞതിനാൽ ശ്രമകരമായ ദൗത്യമാണിത്. കോസ്റ്റ് ഗാർഡും നാവിക സേനയും വ്യോമസേനയും ഉൾ‌പ്പെടെ സംയുക്തമായ പ്രവർത്തനമാണ് നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *