തൊടുപുഴ: കരിമണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ്ലസ്ടു പരീക്ഷയിൽ 54 കുട്ടികൾ ഫുൾ എ പ്ലസും 17 കുട്ടികൾ 5 എ പ്ലസും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ 67 കുട്ടികൾക്ക് ഫുൾ എ പ്ലസും 23 കുട്ടികൾക്ക് 9 എ പ്ലസും ഉണ്ട്.

161 കുട്ടികൾക്കും മെമൻ്റോ നല്കി ആദരിച്ചു.പ്ലസ്ടു പരീക്ഷയിൽ1199/1200മാർക്ക് കരസ്ഥമാക്കിയ ഏയ്ഞ്ചൽ ബിജു , ഓരോ ബാച്ചിലെയും ടോപ്പേഴ്സായ മരിയ ജോയി, മാധവ് എസ്, കെ എസ് വിനായക്, വന്ദന വിജയൻ, ശിവ പ്രിയ അനീഷ് എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു. ഫസ്റ്റ് ഇയർ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ (520/520) മെഹറിൻ ഫാത്തിമ എം എ, 518/520 മാർക്ക് നേടിയ തെരേസ് മാത്യു, സാലിമ സലാം എന്നിവരെയും മെമൻ്റോ നല്കി ആദരിച്ചു.

കരിമണ്ണൂർ സെന്റ് മേരീസ് ചർച്ച് പാരീഷ് ഹാളിൽ ചേർന്ന യോഗം മംഗലപ്പുഴ മേജർ സെമിനാരി റെക്ടറും സ്കൂളിൻ്റെ മുൻ മാനേജരുമായ റവ. ഡോ സ്റ്റാൻലി പുൽപ്രയിൽ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.

കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിസാമോൾ ഷാജി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളി കുട്ടികളെ അനുമോദിച്ചു സംസാരിച്ചു.

കരിമണ്ണൂർ സെന്റ് മേരീസ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. ജോർജ് മാതേക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ആൻസി സിറിയക്ക്, പി റ്റി എ പ്രസിഡന്റ് ജോസൻ പറയന്നിലം, അധ്യാപകരായ മിനി മാത്യു, ജീസ് എം അലക്സ് എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

വിദ്യാർത്ഥി പ്രതിനിധികളായ ഏയ്ഞ്ചൽ ബിജു, ലെറൊൺ ജിജോ, ശിവരഞ്ജനി അനീഷ്, ശിവപ്രിയ അനീഷ്, ശിവാനന്ദ് ബി, അന്ന മേരി ജോസഫ് എന്നിവർ ഓർമ്മകൾ പങ്കുവെച്ചു.

ഇവാന സാറ സുനിൽ ഗാനം ആലപിച്ചു. പ്രിൻസിപ്പൽ ബിസോയി ജോർജ് സ്വാഗതവും ഹെഡ്മാസ്റ്റർ സജി മാത്യു നന്ദിയും പറഞ്ഞു






