Timely news thodupuzha

നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസുകാർ പരിശോധിച്ചതിൽ പ്രതിഷേധം ശക്തം

നിലമ്പൂർ: നിലമ്പൂരിൽ വെള്ളിയാഴ്ച രാത്രി കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസുകാർ പരിശോധിച്ചതിൽ പ്രതിഷേധം ശക്തമാവുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ചിരുന്ന വാഹനം നിർത്തി ഡിക്കിയിലുണ്ടായിരുന്ന പെട്ടി പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.

നിലമ്പൂരിലെ വടപുറത്ത് വച്ച് രാത്രി 10.30 ഓടെയായിരുന്നു പരിശോധന. തുടർന്ന് പെട്ടി പരിശോധിച്ച ശേഷം പോയ്ക്കോളാൻ പറയുകയും ചെയ്തു. എന്നാൽ കോൺഗ്രസ് നേതാക്കൾ തട്ടികയറുകയായിരുന്നു. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. കോൺഗ്രസുകാരുടെ വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഇത് പാലക്കാടിൻറെ തനി ആവർത്തനമാണെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് പ്രതികരിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കളുടെതെന്നല്ല എല്ലാവരുടെയും വണ്ടി പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു.

ഇതൊരു സ്വഭാവിക നടപടി മാത്രമാണ്. രാഷ്ട്രീയ വത്ക്കരിക്കേണ്ടതില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. രാവിലെ കെ. രാധാകൃഷ്ണൻ എംപിയുടെ വാഹനവും പരിശോധിച്ചിരുന്നതായി തെരഞ്ഞടുപ്പ് കമ്മിഷണർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *