മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് യു.ഡി.എഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയാണെന്നും സതീശൻ ഫെയ്സ് ബുക്കിൽ കുറിച്ചു. 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നും – ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യു.ഡി.എഫ് ജനഹൃദയം കവരും. ഇത് യു.ഡി.എഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി.
2026-ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും.






