തൊടുപുഴ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നതാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ചതിൽ യു.ഡി.എഫിന് അഭിമാനിക്കാം. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഗംഭീരമായ തിരിച്ചു വരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നത്; പി.ജെ ജോസഫ് എം.എൽ.എ






