Timely news thodupuzha

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതേദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതേദേഹം തിരിച്ചറിഞ്ഞു. രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും. ആദ്യ ഘട്ടത്തിൽ രഞ്ജിതയുടെ സഹോദരൻറെ ഡിഎൻഎ പരിശോധിച്ചെങ്കിലും തിരിച്ചറിയാനായിരുന്നില്ല. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനിയാണ് രഞ്ജിത. ലണ്ടനിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ജൂൺ 12 ന് അഹമ്മദാബാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരിയായിരുന്നു രഞ്ജിത.

Leave a Comment

Your email address will not be published. Required fields are marked *