കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം ചെറുവള്ളിൽ സി.എം സോമൻ(76) നിര്യാതനായി. ഭൗതീക ശരീരം 27/6/2025(വെള്ളി) രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് ബിജോ ഭവൻ സെമിത്തേരിയിൽ. പാലാ സെൻ്റ് തോമസ് കോളേജിൽ നിന്നും ഡിഗ്രി പഠനത്തിന് ശേഷം ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചു. പിന്നീട് എസ്.ബി.ഐയിൽ ഓഫീസറായും പ്രവർത്തിച്ചു. ഭാര്യ സലജ ഏലൂർ കളരിക്കൽ കുടുംബാംഗം. മക്കൾ: സുഹാസ്, സഹാസ്(ഇരുവരും ബിസിനസ്സ്). അഡ്വക്കേറ്റ് സി.എം ടോമി ചെറുവള്ളി സഹോദരനാണ്.
ചെറുവള്ളിൽ സി.എം സോമൻ(76) നിര്യാതനായി






