Timely news thodupuzha

ചരക്ക് കപ്പലിന് തീപിടിച്ചു; ഒമാൻ ഉൾക്കടലിൽ നടന്ന അപകടത്തിൽപ്പെട്ട ജീവനക്കാരെ രക്ഷിച്ചു

ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു. ഗുജറാത്തിലെ കാണ്ട്ലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന എംടി യി ചെങ് 6 എന്ന ചരക്കു കപ്പലാണ് അപകടത്തിൽപ്പെട്ടത്.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് തബാർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരിൽ 14 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഞായറാഴ്ച (June 29) വൈകിട്ടാണ് കപ്പൽ അപകടത്തെ സംബന്ധിച്ച് ഇന്ത്യൻ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്.

13 ഇന്ത്യൻ ഉദ്യോഗസ്ഥരും 5 ജീവനക്കാരുമടങ്ങുന്ന ഐഎൻഎസ് തബാർ സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. കപ്പലിൻറെ എഞ്ചിൻ റൂമിൽ തീ പടരുകയും പൂർണമായും വൈദ്യുതി തകരാർ ഉണ്ടായെന്നുമാണ് റിപ്പോർട്ടുകൾ. ഐഎൻഎസ് തബാറിൽ നിന്നുള്ള അഗ്നിശമന സംഘവും ഉപകരണങ്ങളും കപ്പലിൻറെ ബോട്ടും ഹെലികോപ്റ്ററും വഴി കപ്പലിലേക്ക് മാറ്റിയതായി ഇന്ത്യൻ നാവികസേന എക്‌സിലുടെ അറിയിച്ചു. തീയുടെ തീവ്രത ഗണ്യമായി കുറഞ്ഞതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഇന്ത്യൻ നാവിക സേനയുടെ വക്താവ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *