തൊടുപുഴ: ഭാരതത്തിൽ വന്ന് സുവിശേഷം പകർന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ സീറോ മലബാർ സഭാ ദിനമായി ആചരിക്കുന്നത് നമ്മുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണെന്ന് കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം.
വെള്ളിയാമറ്റം സെൻ്റ് ജോർജ് ദേവാലയത്തിലെ സഭാ ദിനാചരണവും സൺഡേ സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജെയിംസ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. സെൻ്റ് ജോസഫ് ലത്തീൻ പള്ളി വികാരി ഫാ. മാത്യു മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ ജോസുകുട്ടി ജോസഫ്, സി. റോസ്‌ലിൻ താളനാനിക്കൽ, മുൻ ഹെഡ് മാസ്റ്റർ കെ.വി ചാക്കോ, ജോജോ തോമസ് പനന്താനത്ത്, ബിജു പോൾ അരീപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.