Timely news thodupuzha

logo

Kerala news

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ

കോഴിക്കോട്: സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. കേസിൽ ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലാനിക്കൽ സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു

കല്ലാനിക്കൽ: സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ, കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായുള്ള കൃഷിയുടെ, വിളവെടുപ്പ് ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറൽ റവ. ഡോ. പയസ് മലേക്കണ്ടം, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ നൌഷാദിന് കൊടുത്തുകൊണ്ട് നിർവഹിച്ചു. കോളി ഫ്ലവർ, പാലക് ചീര, ചുവന്ന ചീര, വഴുതന, പയർ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ ശ്രീമതി ബിൻസി കെ വർക്കി, പദ്ധതിയുടെ ലക്ഷ്യങ്ങളെ …

കല്ലാനിക്കൽ സെന്റ്‌ ജോർജ്ജ്സ് ഹയർസെക്കൻഡറി സ്കൂളിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു Read More »

പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കർഷകസ്‌നേഹം കാപഠ്യമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യൻ

കോട്ടയം: പശ്ചിമഘട്ടത്തെയൊന്നാകെ പരിസ്ഥിതിലോലമാക്കി വന്യജീവികൾക്ക് കർഷകഭൂമിയിലേയ്ക്ക് കുടിയിറങ്ങുവാൻ അവസരം സൃഷ്ടിച്ചവരുടെയും പരിസ്ഥിതി മൗലികവാദികളുടെയും കർഷകസ്‌നേഹം കാപഠ്യമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ വി.സി സെബാസ്റ്റ്യൻ. ഗാഡ്ഗിൽ കസ്തൂരിരംഗൻ പരിസ്ഥിതിലോല റിപ്പോർട്ടുകളെത്തുടർന്നുണ്ടായ പ്രതിസന്ധികളും ഭീകരതയും ഇന്നും പശ്ചിമഘട്ടജനത അനുഭവിക്കുകയാണ്. അധികാരത്തിലിരുന്ന് പരിസ്ഥിതിലോല മേഖലകളും ബഫർസോണും സൃഷ്ടിച്ചവരാണ് ഇന്ന് ബഫർസോണിനെതിരെ സമരം ചെയ്ത് ജനങ്ങളെ വിഢികളാക്കുന്നത്. 2011ൽ ബഫർസോൺ മാർഗ്ഗരേഖയും നിബന്ധനകളും സൃഷ്ടിച്ചത് കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരാണ്. 1980ലെ വനനിയമം റദ്ദുചെയ്യണമെന്നും വർദ്ധിച്ചുവരുന്ന വന്യജീവികളെ വിദേശരാജ്യങ്ങളിലേതുപോലെ …

പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കർഷകസ്‌നേഹം കാപഠ്യമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യൻ Read More »

പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതി തന്നെയാണ് സിൽവർലൈനെന്ന് ഉറപ്പിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉദ്ദേശിക്കുന്നത് അടിമുടി മാറ്റമാണെന്നും ഗവർണർ പറഞ്ഞു. പ്രവർത്തനം നിലച്ചതിനർത്ഥം പദ്ധതി ഉപേക്ഷിച്ചതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ സിൽവർലൈൻ പരാമർശം. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു. ബിരുദ പ്രോഗ്രാമുകൾ അടക്കം പാഠ്യപദ്ധതിയാകെ കാലോചിതമായി പരിഷ്കരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കും, പൊതു വിദ്യാഭ്യാസ മേഖലയുടെ സ്വഭാവത്തിലും മാറ്റം വരികയാണ്. ഇംഗ്ലീഷ് പഠനവും അധ്യാപനവും …

പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ Read More »

സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ​ഗവർണറുടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടൽ. പ്രസംഗത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്. സാമ്പത്തിക സ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. ഗവർണറെ കൊണ്ട് ഇത് പറയിച്ചു. ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ യാഥാർഥ്യത്തെ മറച്ചുവച്ചു. സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല .കേന്ദ്രം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ …

സർക്കാരുമായുള്ള ഒത്തുതീർപ്പിൻറെ ഫലമാണ് ​ഗവർണറുടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ Read More »

തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്

തിരുവനന്തപുരം: മേനിലത്ത് പ്രവർത്തിക്കുന്ന എ.ആർ.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയെടുത്തു. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകി ആകർഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൻറെ തട്ടിപ്പ്. സഹോദരിമാരായ എ.ആർ.ചന്ദ്രിക, എ.ആർ.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആർ.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരുടെ പേരിലാണ് രജിസ്ട്രേഷൻ. ഇതിലെ ജാനകിയുടെ വീട്ടിലാണ് സ്ഥാപനത്തിൻറെ പ്രവർത്തനം. 2021 ഒക്ടോബർ വരെ കൃത്യമായി പലിശ നൽകി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും …

തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് Read More »

വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ 15 അടി താഴ്ചയുള്ള റോഡിലേക്ക് കനാൽ ഇടിഞ്ഞ് വീണു

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ നിറയെ വെള്ളമുണ്ടായിരുന്ന കനാൽ, 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണു. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാൽ ഇടിഞ്ഞ് റോഡിൽ വീണത്. ക‍ാ‍ർ കടന്നുപോയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാൽ പൊട്ടിയ വെള്ളം ഇരച്ചെത്തിയിരുന്നു. മൂവാറ്റുപുഴ ഇറിഗേഷൻ വാലി പ്രൊജക്ടിൻറെ ഭാഗമായുള്ള കനാലാണ് തകർന്നത്. മണിക്കൂറുകളോളം തടസപ്പെട്ട വാഹന ​ഗതാ​ഗതം പുനസ്ഥാപിച്ചു. മുൻപും തകർന്നിട്ടുള്ളതിനാൽ നിർമ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

യുവാവ് ഫെയ്സ്ബുക്കിൽ ലൈവ് വന്നശേഷം വീടിന് തീയിട്ടു

അടിമാലി: വാളറയിൽ ഫെയ്സ്ബുക്കിൽ ലൈവ് വന്നശേഷം യുവാവ് വീടിന് തീയിട്ടു. വാളറ ദേവിയാർ കോളനിയിൽ പുത്തൻപുരയിൽ ഡോമിനിക് കുട്ടിയുടെ വീടിനാണ് മകൻ ഡാൻലിൻ തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായി കത്തി നശിച്ചു. പത്താം മൈലിൽ വർഷോപ്പ് നടത്തുന്നയാളാണ് ഡാൻലിൻ. തീയിടുമ്പോൾ വീട്ടിനുള്ളിൽ ആളില്ലായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് ഡാൻലിനെന്ന് പറയുന്നു. അടിമാലിയിൽ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ പരാതിയില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി.

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ

പാലക്കാട്: കഴിഞ്ഞ ദിവസം പിടികൂടിയ പിടി സെവൻ ധോണിയെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ. ആനയ്ക്ക് ഇന്നുമുതൽ ഭക്ഷണം നൽകി തുടങ്ങും. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തുന്നതിനായി പറമ്പിക്കുളം, വയനാട് ക്യാമ്പുകളോട് ആവശ്യപ്പെടും. ആദ്യ ആഴ്ചകളിൽ വയനാട് ടീമിൻ്റെ സേവനം വേണം. ആനയുടെ ഡയറ്റ് ബുക്ക് ഇന്ന് തന്നെ ക്രമീകരിക്കും. വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക. ആനയ്ക്ക് വേണ്ടി പ്രത്യേകം കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു. മയക്കുവെടി നൽകുകയും ടോപ് അപ് കുത്തിവയ്പ് …

പിടി സെവനെ കുങ്കി ആക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ Read More »

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.

എട്ടാം നിയമസഭാ സമ്മേളനം, കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളതെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എടുത്തുപറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളതെന്നും സാമ്പത്തികമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമെന്നും ഗവർണർ പറഞ്ഞു. ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നത്. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 9ന് സഭാകവാടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എം ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് ഗവർണറെ സ്വീകരിച്ചു. അതേസമയം …

എട്ടാം നിയമസഭാ സമ്മേളനം, കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളതെന്ന് ഗവർണർ Read More »

അമ്പലപ്പുഴയിൽ വാഹനാപകടം, കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു

അമ്പലപ്പുഴ: കാക്കാഴം റെയ്ൽവേ മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 യുവാക്കൾ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സുമോദ്, സച്ചിൻ കൊല്ലം മൺറോത്തുരുത്ത് തേവലക്കര സ്വദേശി അമൽ(26) എന്നിവരാണ് മരണപ്പെട്ടത്. കാറിൽ സഞ്ചരിച്ചിരുന്ന ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറും, കൊല്ലം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു. …

അമ്പലപ്പുഴയിൽ വാഹനാപകടം, കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു Read More »

ലൈഫ് മിഷൻ കേസ്, പ്രതികൾക്ക് ഇഡി നോട്ടീസ് നൽകി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡൈറക്ടറേറ്റ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികളായ സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് തുടങ്ങിയവർക്ക് നോട്ടീസ് നൽകി. ഇന്ന് മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ തീരുമാനം.

‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പൊലീസ്’ ; ലീഗിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആരോപണം

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ പേരിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുസ്ലീം ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത് ജപ്തി ചെയ്ത്‌ത് സർക്കാരും പിഎഫ്ഐയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് മുസ്ലിം ലീഗിന്‍റെ ആരോപണം.  മലപ്പുറം  എടരിക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് മെമ്പർ സിടി അഷ്റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി നടപടികൾ സർക്കാർ മനപ്പൂർവ്വം നടത്തിയതാണെന്നാണ് മുസ്ലിം ലീഗിന്‍റെ പ്രധാന ആരോപണം. നിയമ നടപടി സ്വീകരിക്കാനും നിയമസഭയിൽ …

‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് കേരള പൊലീസ്’ ; ലീഗിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആരോപണം Read More »

ഹോട്ടലുകളുടെ പേര് പുറത്തുവിട്ടു: കളമശ്ശേരി നഗരസഭയ്ക്ക് എതിരെ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്‍റ് അസോസിയേഷന്‍

കൊച്ചി: കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ 49 ഹോട്ടലുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ട നഗരസഭയ്ക്ക്  എതിരെ ഹോട്ടൽ ആന്‍റ് റസ്റ്ററന്‍റ് അസോസിയേഷൻ. നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. സംഭവത്തെ നിയമപരമായി നേരിടുമെന്ന് അസോസിയേഷൻ പറഞ്ഞു. നഗരസഭയും പൊലീസും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിൽ കളമശ്ശേരിയിൽ പിടികൂടിയ പഴകിയ ഇറച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങളൊന്നും നഗരസഭ പുറത്തു വിട്ടിരുന്നില്ല. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. …

ഹോട്ടലുകളുടെ പേര് പുറത്തുവിട്ടു: കളമശ്ശേരി നഗരസഭയ്ക്ക് എതിരെ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്‍റ് അസോസിയേഷന്‍ Read More »

സംരംഭക സംഗമത്തിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങൾ ഈ പ്രചാരണത്തിൻ്റെ ഭാഗമാകുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചു. അദ്ദേഹം പറഞ്ഞതിൽ നിന്നും; ‘സംരംഭക സംഗമത്തിൽ ആരേയും സർക്കാർ മാറ്റി നിർത്തിയിട്ടില്ല. നമ്മുടെ നാട് ഇപ്പോൾ നേരിടുന്ന പ്രശ്നമാണിത്. നാടിൻ്റെ വികസനത്തെ ബാധിക്കുന്ന പ്രശ്നമാണിത്. എല്ലാവർക്കും കക്ഷിരാഷ്ട്രീയം ഉണ്ടാകാം. പക്ഷേ നാടിൻ്റെ വികസനത്തിൽ …

സംരംഭക സംഗമത്തിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി Read More »

ലോ കോളേജ് സംഘർഷം, പ്രതിയ്ക്ക് ജാമ്യം

തൊടുപുഴ: അൽ അസർ ലോ കോളേജിൽ സഹപാഠിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള കേസിൽ പ്രതിയായ ഒന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് സാക്കീറിന് ജാമ്യം അനുവദിച്ചു. തൊടുപുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ജിജിമോൾ പി. കെ ആണ് ഉത്തരവിട്ടത്. തന്നെ ഉയർന്ന ക്ലാസ്സുകളിൽ പഠിയ്ക്കുന്ന മറ്റ് വിദ്യാർത്ഥികൾ റാ​ഗ് ചെയ്ത ശേഷം സംഘം ചേർന്ന് കോളേജ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നായിരുന്നു പ്രതി നൽകിയ വിശദീകരണം. ഇയാൾ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചാണ് ജാമ്യം …

ലോ കോളേജ് സംഘർഷം, പ്രതിയ്ക്ക് ജാമ്യം Read More »

ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ സ്ഥാനാരോഹണം നടത്തി

തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ 2023 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടത്തി. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിച്ചു. പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി എക്‌സൈസ് കമ്മീഷണർ അബു അബ്രാഹം മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്റ് എബി ജയിംസ്, സോൺ കോർഡിനേറ്റർ ജോൺ പി.ഡി, പ്രോഗ്രാം ഡയറക്ടർ ബിജു പി.വി., സെക്രട്ടറി അനിൽകുമാർ സി.സി, ട്രഷറർ ജോഷി ഓട്ടോജറ്റ്, ജേസററ്റ് …

ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ സ്ഥാനാരോഹണം നടത്തി Read More »

പാഴ്സൽ ഭക്ഷണത്തിലും ഇനി മുതൽ തീയതി രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്

തിരുവനന്തപുരം: പാഴ്സൽ നൽകുന്ന ഭക്ഷണത്തിലും സമയവും തീയതിയും രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് പുറത്തിറക്കി. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമായും ഭക്ഷണം നൽകുന്ന കവറിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. ഭക്ഷണം പാകം ചെയ്ത സമയം തീയതി എത്ര സമയത്തിനുള്ളിൽ കഴിക്കണം തുടങ്ങിയവയാണ് സ്ലിപ്പ്, സ്റ്റിക്കർ എന്നിവയിൽ രേഖപ്പെടുത്തേണ്ടത്. ഫുഡ്‌സേഫ്റ്റി സ്റ്റാൻറേർഡ്‌സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന ഭക്ഷണങ്ങൾ പാകം ചെയ്ത് 2 മണിക്കൂറിനുള്ളിൽ കഴിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാൻ സമയമെടുക്കുന്ന …

പാഴ്സൽ ഭക്ഷണത്തിലും ഇനി മുതൽ തീയതി രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് Read More »

കേരള കോൺഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം നടത്തി

തൊടുപുഴ: കേരള കോൺഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം ടൗൺഹാളിൽ വെച്ച് ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം നടത്തി. പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് ചെയർമാൻ ജോസ് കെ മാണി അംഗത്വം നൽകി. മുതിർന്ന പാർട്ടി നേതാക്കളെയും, ജനപ്രതിനിധികളെയും ആദരിക്കുകയും ചെയ്തു. പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്‌സ് എംഎൽഎ, പാർട്ടി നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, ജോസ് പാലത്തിനാൽ, റെജി …

കേരള കോൺഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം നടത്തി Read More »

കൊടിമരം നീക്കം ചെയ്യണമെന്ന് ആവശ്യം, സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ നോട്ടീസ് നൽകി. ജവഹർ സ്റ്റേഡിയത്തിൽ നിന്ന് കൊടിമരം നീക്കം ചെയ്യണമെന്നാണ് കോർപറേഷന്റെ നിർദ്ദേശം. കൊടിമരം സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് 9 മാസമായിട്ടും കൊടിമരം കൊണ്ടുപോയില്ല. സ്റ്റേഡിയം നവീകരണത്തിന് കൊടിമരം തടസ്സമാണെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ആറ് മുതൽ 10 വരെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളവുമായി ബന്ധപ്പെട്ട് ജനവഹർ സ്റ്റേഡിയം അനുവദിച്ച് …

കൊടിമരം നീക്കം ചെയ്യണമെന്ന് ആവശ്യം, സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ് Read More »

ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരയാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും

അടിമാലി: ഇടതുപക്ഷ ഗവൺമെന്റ് ബഫർസോൺ വിഷയത്തിൽ എടുത്തിരിക്കുന്ന തീരുമാനം റദ്ദാക്കണമെന്നും ഭൂനിയമം ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി സർവകക്ഷയോഗത്തിന് നൽകിയ വാഗ്ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിവരുന്ന സമരപരിപാടികളുടെ മൂന്നാംഘട്ടമായ 11 ദിവസത്തെ കാൽനട സമര യാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും. ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കികൊണ്ട് മാത്രമേ സംരക്ഷിത വനങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ബഫർസോൺ പാടുള്ളൂ എന്ന യു.ഡി.എഫ് ഗവൺമെന്റിന്റെ 2013 ലെ തീരുമാനം അട്ടിമറിച്ചുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി …

ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരയാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും Read More »

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. രാജികത്ത് ചെയർമാന് നൽകി. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന് ശങ്കർ മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷ കാലാവധി കഴിഞ്ഞതിന് ശേഷം തന്നിരുന്ന ഒരു വർഷത്തെ എക്സ്റ്റൻഷനും അവസാനിച്ചതിനാൽ രാജിവെച്ചുവെന്നാണ് ശങ്കർ മോഹൻ വിശദീകരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി അധിക്ഷേപം …

ജാതി വിവേചനമെന്ന് ആരോപണം, കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു Read More »

സജിത ഭാസ്കർ തിരക്കഥയെഴുതിയ ഷോർട്ട് ഫിലിം നാളെ OTT പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും

സജിത ഭാസ്കറുടെ തിരക്കഥയിൽ ശ്യാം സുന്ദർ വഴിത്തല സംവിധാനം നിർവഹിച്ച നിരവധി അവാർഡുകൾക്ക് അർഹമായ ശക്തിയെന്ന ഷോർട്ട് മൂവി ഞായറാഴ്ച OTT പ്ലാറ്റ്ഫോമായ FIRST SHOWയിലൂടെ റിലീസ് ചെയ്യും. ANDROID, IOS ആപ്ലിക്കേഷൻ ലഭ്യമാണ്. റിലീസായി ഒരു മാസത്തിനുള്ളിൽ 13 അവാർഡുകളാണ് ശക്തിക്ക് ലഭിച്ചു. സ്ത്രീ ശക്തിയെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച ഇതേ സമയം ശക്തിയിലെ ആലോലമാട്ടുവാൻ എന്ന താരാട്ട് പാട്ട് പ്രേക്ഷകരുടെ ആവശ്യപ്രകാരം യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.

സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കി: കർഷകരെ നിരന്തരം ദ്രോഹിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. സമര യാത്രയുടെ എട്ടാം ദിവസം സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനവിരുദ്ധ തീരുമാനങ്ങളുടെ പെരുമഴയാണ് ഇടുക്കിയിലെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്. ഇത് കണ്ടെത്തുന്നതിനായി നിയോഗിച്ച സമിതി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ഇടതു മുന്നണിയുടെ നയങ്ങളെല്ലാം കർഷക വിരുദ്ധമാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. കർഷകർ മാത്രമല്ല വ്യാപാരികളും സർക്കാരിനെതിരെ സമരത്തിലാണ്. 2016 ജൂൺ …

സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുമെന്ന് ഡീൻ കുര്യാക്കോസ് Read More »

കലയന്താനി സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിളവെടുപ്പ് ആഘോഷമാക്കി കുട്ടി കർഷകർ

കലയന്താനി: സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്സിന്റെയും സ്കൗട്ട് ആൻഡ് ഗൈഡിന്റെയും നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി കുട്ടി കർഷകർ. ” മണ്ണും ജലവും എനിക്കും വരും തലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്റെ കർത്തവ്യമാണ്” എന്ന് തുടങ്ങുന്ന പ്രതിജ്ഞയോടെയാണ് വിളവെടുപ്പ് ആരംഭിച്ചത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാത്യു കെ ജോൺ ഉദ്ഘാടനം ചെയ്തു. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ ആലപിച്ചായിരുന്നു കുട്ടികൾ കൊയ്ത്തുത്സവം നടത്തിയത്. ചേമ്പ്,ചേന, കാച്ചിൽ, ഇഞ്ചി, …

കലയന്താനി സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിളവെടുപ്പ് ആഘോഷമാക്കി കുട്ടി കർഷകർ Read More »

അഡ്വ സുരേഷ് കുമാർ ജി. വേണാൽകുടിയിൽ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് ബി ജെ പി യിൽ ചേർന്നു

തൊടുപുഴ: ദീർഘകാലമായി സി പി ഐ എമ്മിന്റേയും പാർട്ടിക്കുള്ളിലെ വിവിധ സംഘടനകളുടെയും ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന അഡ്വ സുരേഷ് കുമാർ ജി. വേണാൽകുടിയിൽ, സി പി ഐ എമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് ബി ജെ പി യിൽ ചേർന്നു. ഇന്ത്യയിൽ സി പി ഐ എം ലക്ഷ്യം വക്കുന്ന ജനകീയ ജനാധിപത്യം പൂർത്തീകരിച്ച് സോഷ്യലിസം സ്ഥാപിക്കുക എന്ന വിപ്ലവ തന്ത്രം നടപ്പാക്കാൻ കഴിയുന്ന കാര്യമല്ലെന്നും, തിരുയുടേയും പശ്ചിമബംഗാളിന്റേയും അവസ്ഥയിലേക്ക് കേരളവും മാറിക്കൊണ്ടിരിക്കകയാണെന്നും, സി പി ഐ എം …

അഡ്വ സുരേഷ് കുമാർ ജി. വേണാൽകുടിയിൽ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് ബി ജെ പി യിൽ ചേർന്നു Read More »

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം, രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി

ആലപ്പുഴ: മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിൽ നിന്നും രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി. ഉദ്ഘാടന പരിപാടിയില്‍ കെ സി വേണുഗോപാലിനെയും ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുക. കോൺഗ്രസിൽ നിന്ന് ഇവർ രണ്ട് പേരെയുമാണ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും പ്രതിഷേധ സ്വരം ഉയർന്നിരുന്നു. നിർമ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി …

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം, രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി Read More »

പ്രളയം തകർത്തവരുടെ പുനരധിവാസം, പായസംവിറ്റ്‌ വീടുപണി പൂർത്തിയാക്കാൻ ഒരുങ്ങി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി പായസംവിറ്റ്‌ പണം കണ്ടെത്താൻ ശ്രമിക്കുകയാണ് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലായി 25000 ലിറ്റർ പായസമാണ്‌ മേളയിലൂടെ ഉണ്ടാക്കി നൽകുന്നത്. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയായിലെ പാർട്ടി മെമ്പർമാരിൽ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യമായ രണ്ടേക്കർ പത്തു സെൻ്റു സ്ഥലം വാങ്ങിയത്.15 വീടുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. പത്തു വീടുകൾ …

പ്രളയം തകർത്തവരുടെ പുനരധിവാസം, പായസംവിറ്റ്‌ വീടുപണി പൂർത്തിയാക്കാൻ ഒരുങ്ങി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി Read More »

സമ്മതമില്ലാതെ ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് ഹൈക്കോടതി

കൊച്ചി: ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ സമ്മതമില്ലാതെ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സ്ക്കൂളുകളിൽ നിന്നും വീടുകളിൽ നിന്നുമാണ് ആൺക്കുട്ടികൾക്ക് ഈ പാഠങ്ങൾ പകർന്നു നൽകേണ്ടെതെന്നും ജസ്റ്റിസായ ദേവൻ രാമചന്ദ്രൻ പറഞ്ഞു. നോ എന്നാൽ നോ എന്നു തന്നെയാണെന്ന ബോധ്യം ഓരോ ആൺകുട്ടികളിലും ഉണ്ടാകേണ്ടതുണ്ട്. നിസ്വാർഥവും മാന്യവുമായി പെരുമാറാൻ സമൂഹം അവരെ പര്യാപ്തരാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ഒരു പഴഞ്ചൻ ശീലമല്ല, അത് എക്കാലത്തേയും നന്മയാണ്. സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്. പുരുഷത്വം …

സമ്മതമില്ലാതെ ഒരു പെൺക്കുട്ടിയെയോ സ്ത്രീയേയൊ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് ഹൈക്കോടതി Read More »

പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണം, എൻഐഎ

മംഗലാപുരം: 2047ൽ രാജ്യത്ത് ഇസ്‌ലാമിക ഭരണം കൊണ്ടുവരാനാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതെന്ന് എൻഐഎ. സുള്ള്യയിലെ യുവമോർച്ചനേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ ബംഗളുരു പ്രത്യേക എൻഐഎ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഈ പരാമർശം. ആളുകളെ കൊല്ലുവാനും ആയുധ വിതരണത്തിനുമായി കില്ലർ സ്‌ക്വാഡുകൾ, അഥവാ സർവീസ് ടീമുകളെ രൂപീകരിച്ചുവെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. ഇവർക്ക് ആയുധ പരിശീലനവും സർവൈലൻസ് പരിശീലനവും അടക്കം നൽകിയെന്നും എൻഐഎ കണ്ടെത്തി. സമൂഹത്തിൽ തീവ്രവാദം വളർത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ എൻഐഎ പറയുന്നത്. …

പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണം, എൻഐഎ Read More »

പി.ടി 7 കാട്ടാനയെ പിടികൂടുന്നതിനായി ആർആർടി സംഘം വനത്തിലേക്ക് പുറപ്പെട്ടു

പാലക്കാട്‌: പി.ടി 7 കാട്ടാനയെ പിടിക്കുന്നതിനായി ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. സാന്നിധ്യം മനസിലാക്കിയാൽ സംഘം പിടി സെവനെ പിടികൂടാനായി ഉൾവനത്തിൽ കയറി, മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപടിയും തുടങ്ങുമെന്നാണ് അറിയാൻ‌ കഴിഞ്ഞത്. ഇതു സംബന്ധിച്ച് ഡോ. അരുണിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക യോഗം വനംവകുപ്പ് ഓഫീസിൽ ചേർന്നിരുന്നു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 …

പി.ടി 7 കാട്ടാനയെ പിടികൂടുന്നതിനായി ആർആർടി സംഘം വനത്തിലേക്ക് പുറപ്പെട്ടു Read More »

മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് എ കെ ശശീന്ദ്രൻ

കോഴിക്കോട്: മാധവ് ഗാഡ്ഗിലിൻറെ വന്യമൃഗങ്ങളെ വേട്ടയാടൻ ലൈസൻസ് വേണണമെന്ന ആവശ്യത്തിന് മറുപടിയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയോര ജനതയുടെ മനസ്സിൽ തീകോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിൽ. അദ്ദേഹത്തിൻറെ റിപ്പോർട്ടാണ് എല്ലാത്തിൻറെയും തുടക്കം. അന്നുമുതലുള്ള പ്രശ്നങ്ങളാണ് ജനങ്ങൾ അഭിമുഖികരിക്കുന്നത്. വനവും വന്യമൃഗങ്ങളും ഭൂമിയുടെ ഭാഗമാണെന്നുള്ള കാര്യം മറന്ന് നിലപാടുവ സ്വീകരിക്കാനാവില്ല. താൻ ആരെയും കൊല്ലണമെന്നല്ല പറഞ്ഞത്, വന്യമൃഗങ്ങൾക്കും അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടുവകളെ …

മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് എ കെ ശശീന്ദ്രൻ Read More »

മലയാളം സർവ്വകലാശാല വിസി നിയമന നടപടി, ഗവർണ്ണറെ മറികടന്ന് സർക്കാർ

‌ തിരുവനന്തപുരം: ഗവർണ്ണർ ഇതുവരെ ഒപ്പിടാത്ത നിയമഭേദഗതി അനുസരിച്ച് മലയാളം സർവ്വകലാശാല വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കുവാൻ തീരുമാനമെടുത്ത് സർക്കാർ. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ​ഗവൺമെന്റ് കത്ത് നൽകി. ഗവർണ്ണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിൻറെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിൻറെയും സിണ്ടിക്കേറ്റിൻറെയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ഗവർണ്ണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിൽ ഗവർണ്ണർ അംഗീകാരം നൽകിയിട്ടില്ല. സർക്കാർ ആവശ്യം …

മലയാളം സർവ്വകലാശാല വിസി നിയമന നടപടി, ഗവർണ്ണറെ മറികടന്ന് സർക്കാർ Read More »

രാജമാണിക്യന്റെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി ബഷീർ

മലപ്പുറം: കാളികാവ് സ്വദേശി ബഷീർ കഴിഞ്ഞ അഞ്ച് വർഷമായി താൻ ഓമനിച്ചു വളർത്തുന്ന രാജമാണിക്യമെന്ന പോത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഗോപി, വാർഡ് അംഗങ്ങളായ കെ ഉമ്മു ഹബീബ, പി ഷിജിമോൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. പത്ത് ലക്ഷത്തിന്ന് മുകളിൽ പലരും വില പറഞ്ഞെങ്കിലും ഇവനെ കൈവിടാൻ ബഷീർ തയ്യാറായിട്ടില്ല. മുറ ഇനത്തിൽ പെട്ട പോത്താണെന്നാണ് വെറ്റർനറി ഡോക്ടറുടെ അഭിപ്രായം.ആഴ്ചയിലൊരിക്കൽ രാജമാണിക്യനെ പരിശോധിക്കാൻ ഡോക്ടർ വീട്ടിലെത്തും. അഞ്ച് വർഷം മുമ്പ് …

രാജമാണിക്യന്റെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി ബഷീർ Read More »

കേരള സർവകലാശാല വി സി നിയമന സെർച്ച് കമ്മിറ്റി, സെനറ്റ് അംഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം: സെനറ്റ് അംഗം ജയരാമൻ കേരള സർവകലാശാലയിലെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളിൽ നിർദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്‌തതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സെനറ്റിൻ്റെ പ്രതിനിധിയെ ഒരു മാസത്തിനുള്ളിൽ തീരുമാനിക്കണം എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിച്ചിരുന്നു. അത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. ഈ സ്റ്റേ നീക്കി കിട്ടാനാണ് സെനറ്റ് അംഗം ജയരാമൻ സുപ്രീം കോടതിയെ സമീപ്പിച്ചത്. സെനറ്റിന്റെ പ്രതിനിധിയെ …

കേരള സർവകലാശാല വി സി നിയമന സെർച്ച് കമ്മിറ്റി, സെനറ്റ് അംഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി Read More »

അഡ്വ. കെ ടി തോമസിൻ്റെ അഭിഭാഷകവൃത്തിയുടെ ഡയമണ്ട് ജൂബിലി ആഘോഷം തൊടുപുഴയിൽ.

തൊടുപുഴ :തൊടുപുഴയിലെ സീനിയർ അഭിഭാഷകനായ അഡ്വ. കെ ടി തോമസ് അഭിഭാഷകനായി 60 വർഷം പൂർത്തിയാക്കുന്ന ജൂബിലി ആഘോഷം 21 ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ ഉത്രം റീജൻസിയിൽ നടക്കും. അദ്ദേഹത്തിൻ്റെ 131 ജൂനിയർമാരുടെ സംഘടനയായ തൊമൈറ്റ്സ് ആണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുക. തൊടുപുഴ ബാർ അസോസിയേഷൻ അംഗങ്ങളും ക്ലാർക്ക്മാരും മറ്റ് അതിഥികളും പങ്കെടുക്കും. അഡ്വ. കെ ടി തോമസ് 1962 ൽ അഡ്വ. സി ദേവസ്യ കാപ്പൻ്റെ ജൂനിയർ ആയാണ് പ്രാക്ടീസ് ആരംഭിച്ചത്. പ്രാക്ടീസ് …

അഡ്വ. കെ ടി തോമസിൻ്റെ അഭിഭാഷകവൃത്തിയുടെ ഡയമണ്ട് ജൂബിലി ആഘോഷം തൊടുപുഴയിൽ. Read More »

NH-185 ന്റെ 2-വരിപ്പാത വീതി കൂട്ടുന്നതിന് 350.75 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം. പി.

തൊടുപുഴ: NH-85 അടിമാലി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഇടുക്കി ജില്ലയിൽ കുമളിക്ക് സമീപം അവസാനിക്കുന്ന NH-185 ന്റെ 2-വരിപ്പാതയ വീതി കൂട്ടുന്നതിന് 350.75 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌ഗരി അറിയിച്ചതായി ഡീൻ കുര്യാക്കോസ് എം. പി. ഈ റോഡിന്റെ നവീകരണം ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകുമെന്നും ജില്ലയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക്, പദ്ധതി നീണ്ടുകിടക്കുന്ന ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും വികസനം ഈ റോഡിൻറെ …

NH-185 ന്റെ 2-വരിപ്പാത വീതി കൂട്ടുന്നതിന് 350.75 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം. പി. Read More »

തരംഗം യൂണിറ്റ് കാരവൻ നേതൃസംഗമം നടന്നു

തൊടുപുഴ: എസ്.കെ.എസ്. എസ്.എഫ് തരംഗം യൂണിറ്റ് കാരവൻ നേതൃസംഗമം നടന്നു. ഹാഷിം ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡൻറ് മുഹമ്മദ് റഫീഖ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമം സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷാജഹാൻ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തി. അബ്ദുൽ ജലീൽ ഫൈസി, സ്വാലിഹ് അൻവരി, അബ്ദുൽ ഖാദർ ഹുദവി ,സാലിഹ് കുന്നം, അശറഫ് മാസ്റ്റർ, മുഹമ്മദ് ഫൈസി, അൻവർ മന്നാനി, …

തരംഗം യൂണിറ്റ് കാരവൻ നേതൃസംഗമം നടന്നു Read More »

കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? പിണറായി അന്ന് പറഞ്ഞതും, പാലായിൽ ഇന്നലെ നടന്നതും

ന​ഗരസഭാ ചെയ്ർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലായിൽ ഇന്നലെ നടന്നത് തികച്ചും യാദൃശ്ചികമായ സംഭവമായിരുന്നു. ബിനു പുളിക്കണ്ടത്തെ ഒഴിവാക്കിയാണ് ജോസീൻ ബിനോയെ പ്രഖ്യാപിച്ചത്. പുതിയ നിലപാടിലൂടെ സിപിഎം കേരള കോൺഗ്രസിന് വഴങ്ങിയതാണെന്നുള്ള പ്രചരണം ഉയർന്നിരുന്നു. മുന്നണി ധാരണപ്രകാരം സിപിഎമ്മിന് ചെയർമാൻ സ്ഥാനം ലഭിച്ചപ്പോൾ പാർട്ടി ചിഹ്നത്തിൽ ജയിച്ച ഏക അംഗമായ ബിനുവിന്റെ പേരായിരുന്നു ആദ്യം നിർദ്ദേശിച്ചത്. എന്നാൽ നഗരസഭയിലുണ്ടായ തർക്കത്തിനിടെ കേരളാ കോൺഗ്രസ് അംഗത്തെ മർദ്ദിച്ച ബിനുവിനെ അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞിതിനെ തുടർന്ന് സിപിഎം ഏരിയാ …

കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? പിണറായി അന്ന് പറഞ്ഞതും, പാലായിൽ ഇന്നലെ നടന്നതും Read More »

മലക്കപാറയിൽ കാട്ടാനശല്യം, ജനങ്ങൾ ഭീതിയിൽ

തൃശ്ശൂർ: മലക്കപാറയിലെ ജനവാസമേഖലയിൽ ഇന്നലെ അർധരാത്രിയാണ് കാട്ടാനയിറങ്ങിയത്. തോട്ടം തൊഴിലാളിയുടെ വീടിന്‍റെ പുറക് വശത്തെ വാതിൽ ആന തകർത്തു. വീടിന്‍റെ അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്നും വെള്ളം കുടിച്ച് ശേഷം ആന മടങ്ങി. തൊഴിലാളികൾ താമസക്കുന്ന ലയങ്ങൾ കാട്ടാന ഭീഷണിയിലാണ്.

കരിങ്കുന്നത്തെ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

കരിങ്കുന്നം: പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോജി എടാംപുറം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബീനാ പയസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ തോമസ്, സ്മിതാ സിറിയക്ക്, ഷീബാ വെള്ളരിങ്ങാട്ട്, ബേബിച്ചൻ കൊച്ചു കരൂർ, റ്റിൻറ്റു മൂന്നു മാക്കൽ, എ ത്സമ്മ സെബാസ്റ്റ്യൻ, സെലിൻ സുനിൽ, ഷൈബി ജോൺ, സ്വപനാ മുല്ലക്കരിയിൽ, ഹരിദാസ് ഗോപാൽ, അജിമോൻ കെ.സ്, സുനിതാ സനിൽ എന്നിവർ ആശംസാ പ്രസം​ഗം നടത്തി. സെക്രട്ടറി ശ്രീമതി.ഷാജാ ജോസഫ് നന്ദി പറഞ്ഞു.

പത്തനംതിട്ട സിവിൽ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം, ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

പത്തനംതിട്ട: നഗരമധ്യത്തിലെ സിവിൽ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായി. നമ്പർ വൺ ചിപ്സ് കടയിൽ നിന്നാണ് ആദ്യം തീ പടർന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വൺ ചിപ്സ്, ഹാശിം ചിപ്സ്, അഞ്ജന ഷൂ മാർട്ട്, സെൽ ടെക് മൊബൈൽ ഷോപ്പ് എന്നിവയിലേക്കും പടർന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് തീ കൂടുതൽ പടരുവാനിടയായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം സ്ഫോടനത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ …

പത്തനംതിട്ട സിവിൽ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം, ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു Read More »

സംരംഭങ്ങൾക്ക് അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്ന വിഷയങ്ങൾ ഇന്ന് വളരെ അപൂർവ്വമാണെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തിൽ സംരംഭങ്ങൾക്ക് അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്നതു പോലുള്ള വിഷയങ്ങൾ ഇന്ന് വളരെ അപൂർവ്വമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഇപ്പോഴും പർവതീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംരംഭകനായ സനൽകുമാറിന്റെ എസ് കെ ഡയഗണോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നരക്കോടി മുതൽമുടക്കിൽ പത്തോളം പേർക്ക് തൊഴിൽ നൽകുന്ന എസ് കെ ഡയഗണോസ്റ്റിക് സെന്ററിന് അനുമതി ലഭിക്കാൻ ചില തടസങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഹരിപ്പാട് നിന്നുള്ള സംരംഭകനായ സനൽകുമാർ ഓഫീസിലേക്ക് കത്തെഴുതിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ …

സംരംഭങ്ങൾക്ക് അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്ന വിഷയങ്ങൾ ഇന്ന് വളരെ അപൂർവ്വമാണെന്ന് മന്ത്രി പി രാജീവ് Read More »

കർഷകരെയും അവരുടെ ഭൂമിയും സംരക്ഷിക്കാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞബദ്ധമാണെന്ന് കെ. മുരളീധരൻ

ഇടുക്കി: കോൺഗ്രസും ഐക്യജനാധിപത്യമുന്നണിയും ഉള്ളകാലം കർഷകരെ തങ്ങളുടെ ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ അനുവദിക്കില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ. കർഷകരെയും അവരുടെ ഭൂമിയും സംരക്ഷിക്കാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞബദ്ധമാണെന്നും കൂട്ടിച്ചേർത്തു. ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന കാൽനട പ്രതിഷേധത്തിന്റെ ഏഴാം ദിവസത്തെ സമാപന സമ്മേളനം കഞ്ഞിക്കുഴിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ കുടിയേറ്റ ജനതയുടെയും വികാരം പ്രതിഫലിക്കുന്ന യാത്രയാണിതെന്നും കെ. മുരളീധരൻ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പിമാർ …

കർഷകരെയും അവരുടെ ഭൂമിയും സംരക്ഷിക്കാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞബദ്ധമാണെന്ന് കെ. മുരളീധരൻ Read More »

കുടിവെള്ള ലഭ്യത, നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജില്ലയിൽ പൂർണ്ണമായും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി ജില്ലയിലെ ജൽ ജീവൻ മിഷന്റെ പുരോഗതിയും നടത്തിപ്പും വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ റിപ്പോർട്ടുകൾ പരിശോധിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലെയും പദ്ധതി പുരോഗതി യോഗവും വിലയിരുത്തി.

ശാന്തന്‍പാറയിൽ വീണ്ടും കാട്ടാന ആക്രമണം

ശാന്തന്‍പാറ: പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയില്‍ വീണ്ടും അരിക്കൊമ്പനെന്ന കാട്ടാനയുടെ ആക്രമണം. കടയുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ത്തു. നാട്ടുകാര്‍ ബഹളം വെച്ച് ആനയെ തുരത്തി. രണ്ടുദിവസം മുമ്പാണ് ഇതേ റേഷന്‍ കട തകര്‍ത്ത് അരിക്കൊമ്പന്‍ ചാക്ക് കണക്കിന് അരി നശിപ്പിച്ചത്. പത്തോളം പേരുടെ ജീവനെടുത്ത കാട്ടാനയാണിത്. കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

നീലക്കുറിഞ്ഞി ഉദ്യാനവും കുറ്റിയാര്‍വാലിയും, പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ 25ന് ഉന്നതതല യോഗം

ഇടുക്കി: കുറ്റിയാര്‍വാലിയിലേയും നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെയും പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് 25ന് ഉന്നതതല യോഗം ചേരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയച്ചു. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സബ് കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. സാധാരണമനുഷ്യരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായിട്ടാണ് നിയമത്തിലും ചട്ടത്തിലും ഭേദഗതി വേണമെന്ന് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.