Timely news thodupuzha

logo

Month: August 2023

നൂഹിൽ മുസ്ലിം പള്ളി കത്തിച്ചു

ഛണ്ഡിഗഡ്: ഹരിയാനയിലെ നൂഹിൽ മുസ്ലിം പള്ളി കത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച വൈകിട്ട് 11നാണ് വിജയ് ചൗക്കിനടുത്തുള്ള പള്ളിക്കു നേരെ ആക്രമണമുണ്ടായത്. അതേസമയം അൽപ്പം മാറി പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള മോസ്കിലും തീ പടർന്നുവെങ്കിലും ഇത് ഷോർ‌ട് സർക്യൂട്ട് മൂലമാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇരു പള്ളികൾക്കും തീ പടർന്നു പിടിച്ചതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറയിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ …

നൂഹിൽ മുസ്ലിം പള്ളി കത്തിച്ചു Read More »

സ്‌കൂളുകളിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കാവിവൽക്കരണമാണ് നടക്കുന്നത്, കുട്ടികളെ ഭരണഘടന പഠിപ്പിക്കണമെന്ന് സ്പീക്കർ

മലപ്പുറം: സ്‌കൂളുകളിൽ കുട്ടികളെ ഭരണഘടന പഠിപ്പിക്കണമെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കാവിവൽക്കരണമാണ് നടക്കുന്നതെന്നും സ്പീക്കർ എ.എൻ.ഷംസീർ. ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുതെന്നും ഷംസീർ പറഞ്ഞു. കേരളം മത നിരപേക്ഷതയുടെ മണ്ണാണ്. ഭരണഘടനയെന്തെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ചരിത്രത്തെ വക്രീകരിക്കുന്ന നടപടികളാണുണ്ടാകുന്നത്. ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളുമാണ്. ഒരു തലമുറയെ വാർത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിഷയത്തിൽ സൂക്ഷ്മതയോടെ ഇടപെടണമെന്നും സ്പീക്കർ പറഞ്ഞു.

ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്നും ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീചിത്ര മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ അന്താരാഷ്ട്ര കോൺഫറെൻസും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബ്രെയിൻ ഗൈനെന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. നൊബേൽ സമ്മാന ജേതാക്കളെ ക്ഷണിച്ച് കൊണ്ടു വന്ന് അവരുമായി നമ്മുടെ ഗവേഷണ തലത്തിൽ ഇടപെടാനുള്ള അവസരമൊരുക്കുന്ന സ്കോളർ ഇൻ …

ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ

കളമശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നയാൾ കളമശ്ശേരി പൊലീസിന്‍റെ പിടിയിലായി. പത്തനംതിട്ട ഏഴംകുളം രേഷ്മഹലിൽ റസാക്കാണ്(23) പിടിയിലായത്. 2020-2021 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശേരി പൊലീസിന് പ്രതി വിദേശത്തുണ്ടെന്ന വിവരം ലഭിക്കുകയും, തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയുമായിരുന്നു. ഇന്നലെ വിദേശത്ത് നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തിൽ എത്തിയ ഇയാളെ എൻഫോഴ്സ്മെന്‍റ് വിഭാഗം തിരിച്ചറിയുകയും, കസ്റ്റഡിയിലെടുത്ത് പൊലീസിന് …

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ Read More »

കലയന്താനി സിറ്റിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം; കിസാൻ സർവ്വീസ് സൊസൈറ്റി അഡ്വ.ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി

കലയന്താനി: സിറ്റിയിൽ നാട്ടുകാരുടെ ചിരകാല അഭിലാഷമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റ് പ്രസിഡന്റ് മാത്യു കോട്ടൂർ, ബെന്നി വെട്ടിമറ്റം, സെക്രട്ടറി സിജോ തൊഴാലപുത്തൻപുരയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയാമറ്റം യൂണിറ്റ് ഭാ​രവാഹികളായ കെ.ഇ.ജബ്ബാർ, ജെണി കിഴക്കേക്കര എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി എം.പി അഡ്വ ഡീൻ കുര്യാക്കോസിന് നിവേദനം നൽകി.

ഒരു കിലോ 150 ഗ്രാം കഞ്ചാവുമായി ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവ്രർ പിടിയിൽ

ഇടുക്കി: ചെറുതോണിയിൽ ഒരു കിലോ 150 ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവ്രർ പിടിയിൽ. ചെറുതോണി ഗാന്ധിനഗർ സ്വദേശി കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് പൊന്നുവാണ് പിടിയിലായത്. കഞ്ചാവ് പൊതികളാക്കി സ്കൂൾ കോളെജ് പരിസരത്ത് വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് പ്രതിയെ പിടികൂടിയത്.

ഖത്തർ എയർവേസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു

തിരുവനന്തപുരം: ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. 131 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കാം; വിവാദ പ്രസ്താവനയിൽ പരിഹസിച്ച് നടൻ സലീം കുമാർ

കൊച്ചി: സ്പീക്കറുടെ മിത്ത് വിവാദത്തിൽ കടുത്ത പരിഹാസവുമായി നടൻ സലീം കുമാർ. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍റെ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവെച്ചു.

കെ.എസ്.എസ്.ഐ.എ ജനറൽ ബോഡി മീറ്റിങ്ങും പ്രൊഡക്റ്റ് എക്സിബിഷനും ബിസിനസ്സ് എക്സലെൻസ് അവാർഡ് ദാനവും ഓ​ഗസ്റ്റ് 4ന്

തൊടുപുഴ: കേരള സംസ്ഥാന ചെറുകിട വ്യാവസായ സം​ഘടന(കെ.എസ്.എസ്.ഐ.എ) ഇടുക്കി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങും പ്രൊഡക്റ്റ് എക്സിബിഷനും ബിസിനസ്സ് എക്സലെൻസ് അവാർഡ് ദാനവും ഓ​ഗസ്റ്റ് നാലിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11ന് തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന യോ​ഗം മുഖ്യ അതിഥിയായ കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദീൻ ഭ​ദ്രദീപം കൊളുത്തി യോ​ഗം ഉദ്ഘാടനം ചെയ്യും. ഹന്ന റെജിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ബേബി ജോർജ് അധ്യക്ഷത വഹിക്കും. തുടർന്ന് …

കെ.എസ്.എസ്.ഐ.എ ജനറൽ ബോഡി മീറ്റിങ്ങും പ്രൊഡക്റ്റ് എക്സിബിഷനും ബിസിനസ്സ് എക്സലെൻസ് അവാർഡ് ദാനവും ഓ​ഗസ്റ്റ് 4ന് Read More »

എൻ.എസ്‌.എസുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിൽ സി.പി.എം

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിൻറെ വിവാദ പരാമർശത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും എൻ.എസ്‌.എസുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സി.പി.എം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ഒരു മത സാമുദായിക സംഘടനയെ ശത്രുപക്ഷത്തിന് നിർത്തേണ്ടതില്ലെന്ന നിലപാടാണ് സി.പി.എമ്മിലുള്ളത്. ശബരിമല വിഷയത്തിന് സമാനമായ സമരത്തിലേക്ക് നീങ്ങാനുള്ള എൻ.എസ്.എസ് തീരുമാനത്തെ അതീവ ജാഗ്രതയോടെയാണ് സി.പി.എം നോക്കിക്കാണുന്നത്. വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി ഷംസീറും രംഗത്തെത്തിയിട്ടില്ല. എന്നാൽ എൻ.എസ്.എസിനെ പൂർണമായും പിന്തുണച്ചും സി.പി.എമ്മിനെയും ബി.ജെ.പിയെയും വിമർശിച്ചു മുന്നോട്ട് പോവാനാണ് കോൺഗ്രസ് തീരുമാനം. …

എൻ.എസ്‌.എസുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിൽ സി.പി.എം Read More »

അമൃതസരോവർ പദ്ധതിയിൽ മികവ്; സുനിത രാജനും സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാൻ അവസരം

പെരുമ്പാവൂർ: ഡൽഹിയിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാൻ പെരുമ്പാവൂരിൽ നിന്ന് വനിതാ തൊഴിലുറപ്പ് തൊഴിലാളിയായ പുത്തൻകുടി വീട്ടിൽ സുനിത രാജൻ(50) 13ന്‌ യാത്രതിരിക്കും. വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി വാർഡിൽ തൊഴിലുറപ്പ് തൊഴിലാളിയായ സുനിതയെ, ജലാശയങ്ങൾ വീണ്ടെടുക്കുന്ന അമൃതസരോവർ പദ്ധതിയിൽ കാണിച്ച മികവാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ അർഹയാക്കിയത്‌. പദ്ധതിവഴി അറയ്‌ക്കപ്പടി പിറക്കാട്ട് മഹാദേവ ക്ഷേത്രക്കുളം നവീകരിച്ച്‌ ഭൂവസ്ത്രം വിരിക്കുന്നതിന്‌ സുനിത നേതൃത്വം നൽകി. തൊഴിലുറപ്പു പദ്ധതി മിഷൻ മുഖേന എസ്‌സി വിഭാഗത്തിൽ നിന്നാണ് സുനിതയെ തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് …

അമൃതസരോവർ പദ്ധതിയിൽ മികവ്; സുനിത രാജനും സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാൻ അവസരം Read More »

തിരുവല്ലയിൽ മതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78) ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകനായ അനിൽകുമാർ (50) ആണ് കൊലപ്പെടുത്തിയത്. ഇയളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

തൃശൂരിൽ മദ്യം വില കുറച്ച് നൽകിയില്ലെന്ന് ആരോപിച്ച് ബാർ അടിച്ചു തകർത്തു

തൃശൂർ: മദ്യം വില കുറച്ച് നൽകാത്തതിൽ ബാർ അടിച്ചു തകർത്തു. തൃശൂർ കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറാണ് അക്രമികൾ അടിച്ചു തകർത്തത്. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 140 രൂപ വിലയുള്ള മദ്യം100 രൂപയ്ക്ക് നൽകാത്തതിനെ തുടർന്ന് ജീവനക്കാരും യുവാക്കളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അൽപസമയം കഴിഞ്ഞ് തിരിച്ചെത്തിയ യുവാക്കൾ ഇരുമ്പുവടികളുമായി ബാർ അടിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നു ജീവനക്കാർ ആശുപത്രി ചികിത്സയിലാണ്.

മുതലപ്പൊഴിയിൽ വീണ്ടും അപകടം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷപെടുത്തി. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. 16 പേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റ രണ്ടുപേരെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഹാർ, റൂബിൻ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മുതലപ്പൊഴിയിൽ തുടർച്ചയായി അപകടം ഉണ്ടാവുന്നതിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. വർക്കല സ്വദേശി നൗഷാദിൻറെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. കരയിൽ നിന്ന് ഏറെ ദൂരെയല്ല അപകടം നടന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യം രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. പിന്നാലെ …

മുതലപ്പൊഴിയിൽ വീണ്ടും അപകടം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More »

ഗ്യാൻവാപി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് പരിശോധന നടത്താമെന്ന് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: ഉത്തർപ്രദേശിലെ ഗ്യാൻവാപി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനക്ക് അനുമതി നൽകി അലഹാബാദ് ഹൈക്കോടതി. പരിശോധന നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള നടപടി പിൻവലിച്ചു. പരിശോധന നടത്താമെന്ന വാരണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നു വരെ നീട്ടിയിരുന്നു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്. നേരത്തെ ഈ മാസം 26 ന് വൈകിട്ട് അഞ്ചുവരെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി …

ഗ്യാൻവാപി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് പരിശോധന നടത്താമെന്ന് അലഹാബാദ് ഹൈക്കോടതി Read More »

കാശ്മീരിന് പ്രത്യേക പദവി; കുപ്പ് റദ്ദാക്കാനുള്ള അധികാരം ആർക്കാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭരണഘടന അസംബ്ലി നിലവിൽ ഇല്ലാത്ത പക്ഷം കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കാനുള്ള അധികാരം ആർക്കാണെന്ന് സുപ്രീംകോടതി. കാശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ 23 ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചോദ്യം ഉന്നയിച്ചത്. 1957ൽ ജമ്മു കാശ്മീർ ഭരണഘടന സഭ പിരിഞ്ഞശേഷം പുതിയത് രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് 370 റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചതെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. …

കാശ്മീരിന് പ്രത്യേക പദവി; കുപ്പ് റദ്ദാക്കാനുള്ള അധികാരം ആർക്കാണെന്ന് സുപ്രീംകോടതി Read More »

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യം മാത്രമാണ് പറഞ്ഞതെന്ന് എ.എൻ.ഷംസീർ

തിരുവനന്തപുരം: ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താനുള്ള ഒന്നും പരാമർശിച്ചിട്ടില്ലെന്നും സ്‌പീക്കർ എ.എൻ.ഷംസീർ. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യം മാത്രമാണ് പറഞ്ഞത്. സയന്റിഫിക് ടെമ്പർ (ശാസ്ത്രബോധം)പ്രമോട്ട് ചെയ്യണമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്. ഭരണഘടനാ പദവി വ​ഹിക്കുന്ന ആളെന്ന നിലയിൽ അത് പറയാൻ തനിക്ക് അവകാശമുണ്ട്. ശാസ്ത്രീയമായ കാര്യം മാത്രമാണ് പറഞ്ഞതെന്നും ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ ഒരു മതവിശ്വാസിയേയും വേദനിപ്പിക്കുന്ന വ്യക്തിയല്ല. മതവികാരങ്ങളെ വ്രണപ്പെടുത്തിയില്ല. പലരും മുമ്പ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് താനും …

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യം മാത്രമാണ് പറഞ്ഞതെന്ന് എ.എൻ.ഷംസീർ Read More »

3 ആശുപത്രികൾക്ക് കൂടി എൻ.ക്യു.എ.എസ് അംഗീകാരം; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ രണ്ട് ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട എഫ്എച്ച്‌സി കോയിപ്പുറം 82% സ്‌കോറും, കോഴിക്കോട് എഫ്എച്ച്‌സി കക്കോടി 94% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. വയനാട് എഫ്എച്ച്‌സി പൂതാടി 90% സ്‌കോർ നേടി പുനരംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും …

3 ആശുപത്രികൾക്ക് കൂടി എൻ.ക്യു.എ.എസ് അംഗീകാരം; മന്ത്രി വീണാ ജോർജ് Read More »

സംസ്ഥാനത്ത് കാബ്‌കോ രൂപീകരിക്കുവാൻ തീരുമാനിച്ചതായി കൃഷിമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക വിപണന സംവിധാനം ഒരുക്കുന്നതിനായി കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്‌കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് മോഡലായാണ് കാബ്‌കോ രൂപീകരിക്കുക. കൂടാതെ അഗ്രോ പാർക്കുകളുടെ നടത്തിപ്പിനും കർഷകരെ വിപണിയുമായി ബന്ധപ്പെടുത്തുന്ന ഒരു സ്വതന്ത്ര കമ്പനി ആയിട്ടായിരിക്കും …

സംസ്ഥാനത്ത് കാബ്‌കോ രൂപീകരിക്കുവാൻ തീരുമാനിച്ചതായി കൃഷിമന്ത്രി Read More »

ശിഹാബ് തങ്ങൾ – മാനവ സമൂഹത്തിന് കാരുണ്യത്തിൻ്റെ മാതൃക കാണിച്ച നേതാവ് – റ്റി എം സലിം

തൊടുപുഴ: മാനവ സമൂഹത്തിന് കാരുണ്യത്തിൻ്റെ മാതൃക കാണിച്ച നേതാവാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് റ്റി എം സലിം പറഞ്ഞു. മുസ്‌ലിം ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി കുമ്മങ്കല്ല് ബി റ്റി എം സ്കൂളിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ലോകത്താകമാനമുള്ള ജനങ്ങളുടേയും ആശ്വാസ കേന്ദ്രമായിരുന്നു ശിഹാബ് തങ്ങൾ എന്നും, ജാതി മത വർഗ്ഗവർണ്ണവിത്യാസമില്ലാതെ ഏവരെയും ഒന്നായി കാണാനും, അവരുടെ പ്രശ്നങ്ങൾക്ക് …

ശിഹാബ് തങ്ങൾ – മാനവ സമൂഹത്തിന് കാരുണ്യത്തിൻ്റെ മാതൃക കാണിച്ച നേതാവ് – റ്റി എം സലിം Read More »

:ഒളമറ്റം തൊട്ടിയിൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ (82 ) നിര്യാതയായി

തൊടുപുഴ :ഒളമറ്റം തൊട്ടിയിൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ (82 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 03 .08 .2023 വ്യാഴം രാവിലെ 10 .30 നു വസതിയിൽ ആരംഭിച്ച് തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ .തലയനാട് പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ് .മക്കൾ :ജോൺസൻ ,മൈക്കിൾ ,പരേതനായ ബെന്നി ,സൂസമ്മ ,ലിസി ,ലിജി .മരുമക്കൾ :മാനുവൽ സിറിയക് (ന്യൂസ് ഏജൻറ്,തൊടുപുഴ ),പരേതനായ ജോയി ,ടോമി ,മോളി ,ജാൻസി ,സനിത.

പരാമർശത്തിന്‍റെ പേരിൽ ഷംസീർ മാപ്പു പറയില്ല; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്‍റെ വാദങ്ങളെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിവാദ പരാമർശത്തിന്‍റെ പേരിൽ ഷംസീർ മാപ്പു പറയില്ല, തിരുത്തുകയുമില്ല. ഷംസീർ പറഞ്ഞത് ശരിയാണ്, മിത്തിനെ മിത്തായി മാത്രം കാണണം. ശാസ്ത്രമായി വിലയിരുത്താനാവില്ല. ഞങ്ങളുടെ ദാർശനിക നിലപാട് വൈരുദ്ധ്യാത്മക ഭൗതിക വാദമാണ്. അതനുസരിച്ച് ഇന്ത്യൻ സമൂഹത്തെ മനസിലാക്കാനും പഠിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗണപതിക്ക് പ്ലാസ്റ്റിക് സർജറി ചെയ്തെന്ന് പറഞ്ഞത് പ്രധാനമന്ത്രിയാണ്. ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്തു രാമക്ഷേത്രം നിർമിക്കാൻ പരികർമിയെ പോലുള്ള നിലപാടാണ് …

പരാമർശത്തിന്‍റെ പേരിൽ ഷംസീർ മാപ്പു പറയില്ല; എം.വി.ഗോവിന്ദൻ Read More »

ഡിജിറ്റൽ സർവ്വേയിൽ രേഖയില്ലാത്ത വസ്തു സർക്കാരിന്റെ പേരിൽ മാറ്റാൻ ഗൂഡ നീക്കമാണ് നടക്കുന്നത്; ആന്റണി കുഴിക്കാട്ട്

പീരുമേട്: കർഷകന്റെ ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാരിന്റെ ഗൂഡതന്ത്രമാണ് ഡിജിറ്റൽ സർവ്വേ/zന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആന്റണി കുഴിക്കാട്ട്. കർഷക കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പല ഭാഗത്തും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവ്വേ നടക്കുകയാണ്. കർഷകർ വർഷങ്ങളോളം കൈവശം വച്ചു കൃഷി ചെയ്തു വരുന്നതും പാരമ്പര്യമായി ലഭിച്ചതും, കാലങ്ങളായി പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന ഭൂമിയും പട്ടയ ദ്ദമിയോട് ചേർന്നുള്ള വിരിവും ഉൾപ്പെടെ ഡിജിറ്റൽ സർവ്വേയിൽ …

ഡിജിറ്റൽ സർവ്വേയിൽ രേഖയില്ലാത്ത വസ്തു സർക്കാരിന്റെ പേരിൽ മാറ്റാൻ ഗൂഡ നീക്കമാണ് നടക്കുന്നത്; ആന്റണി കുഴിക്കാട്ട് Read More »

ചാണ്ടി ഉമ്മൻ കുമളിയിൽ, അന്തരിച്ച് കെ.വൈ.വർഗ്ഗീസിന്റെയും പി.എ.ജോസഫിന്റെയും ഭവനം സന്ദർശിച്ചു

കുമളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ദർശിച്ച ശേക്ഷം മടങ്ങവെ ആക്സിഡന്റിൽ മരണപെട്ട കെ.വൈ.വർഗ്ഗീസിന്റെ ശവകുടീരവും ഭവനവും അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് പി.എ.ജോസഫിന്റെ ഭവനവും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സന്ദർശിച്ചു. ഭാര്യ കൽപ്പനയേയും മക്കൾ ബിനീഷിനെയും അനീഷിനെയും ആശ്വസിപ്പിച്ച അദ്ദേഹം മിടുക്കരായി പഠിച്ചു വളരണമെന്നും അതിനു വേണ്ട എല്ലാ സാഹജര്യങ്ങളും ഒരുക്കുവാൻ താൻ ഉണ്ടാവുമെന്നും പറഞ്ഞു. മൂത്ത മകൻ ബിനീഷിന് രാജ്യത്തിന്റെ സുരക്ഷയിൽ പങ്കാളിയാകുവാൻ മിൽ ട്രീയിൽ ചേരുവാനാണ് താത്പര്യം. ഇളയ …

ചാണ്ടി ഉമ്മൻ കുമളിയിൽ, അന്തരിച്ച് കെ.വൈ.വർഗ്ഗീസിന്റെയും പി.എ.ജോസഫിന്റെയും ഭവനം സന്ദർശിച്ചു Read More »

കെ.സി.ആർ.എം പ്രതിമാസ സമ്മേളനവും പുസ്തക പ്രകാശനവും ഓ​ഗസ്റ്റ് ആറിന്

തൊടുപുഴ: കെ.സി.ആർ.എമ്മിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ സമ്മേളനവും പുസ്തക പ്രകാശനവും ഓ​ഗസ്റ്റ് ആറിന് ഉച്ചക്ക് രണ്ടിന് തൊടുപുഴ പി ആന്റ് റ്റി / ബി.എസ്.എൻ.എൽ ഹാളിൽ വച്ച് നടത്തും. വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിലൂടെ സഭാനവീകരണ രം​ഗത്തേക്ക് കടന്നുവന്ന റിട്ട.അധ്യാപകൻ ജോസഫ് കാലായിലിന്റെ അഞ്ചാമത് ​ഗ്രന്ഥമായ ബൈബിൾ നവീകരണം ചില ചിന്തകളെന്ന പുസ്തകം പ്രൊഫ.റ്റി.ജെ ജോസഫ് പ്രകാശനം ചെയ്യും. പരിപാടിക്ക് കെ.സി.ആർ.എം പ്രസിഡന്റ് ജോസ് പലിയത്ത് അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ വട്ടമറ്റം മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ആശംസകൾ അറിയിച്ച് പ്രൊഫ.പി.സി.ദേവസ്യ, …

കെ.സി.ആർ.എം പ്രതിമാസ സമ്മേളനവും പുസ്തക പ്രകാശനവും ഓ​ഗസ്റ്റ് ആറിന് Read More »

ദക്ഷിണാഫ്രിക്കയിൽ നിന്ന്‌ എത്തിച്ച ഒരു ചീറ്റകൂടി ചത്തു

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന്‌ എത്തിച്ച ഒരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെൺചീറ്റയാണ് ബുധനാഴ്ച രാവിലെ ചത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കുനോയിൽ ചത്ത ചീറ്റകൾ ഒമ്പതെണ്ണമായി.

മണിപ്പൂർ കലാപം; രാഷ്ട്രപതിയുമായി പ്രതിപക്ഷ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് പ്രതിപക്ഷ നേതാക്കൾ. മണിപ്പൂരിലെ സ്ഥിതിഗികൾ രാഷ്ട്രപതിയെ അറിയിച്ചുവെന്നും വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടതായി മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ നേതാക്കളാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രശ്ന ബാധിത പ്രദേശം സന്ദർശിച്ച 21 എപിമാരുടെപ്പെടെ 31 എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്. മണിപ്പൂർ പ്രധാനമന്ത്രി സന്ദശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേ സമയം നരേന്ദ്രമോദിക്കെതിരായ അവിശ്വാസ പ്രമേയം പാർലമെൻറിൽ 8,9,10 തീയതികളിൽ ചർച്ച നടക്കും.

ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി എ.കെ.ബാലൻ

തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. വിശ്വാസികളെ ഒപ്പം നിർത്താൻ സുകുമാരൻ നായർ വഴിവിട്ട മാർ​ഗം തേടുകയാണ്. ഗണപതിയെ മുൻ നിർത്തി വിശ്വാസികളിൽ ചലനം സൃഷ്ടിക്കാനാണ് ശ്രമം. ആർഎസ്എസിന്റെ ദുഷ്ടലാക്കാണിത്. രാഷ്ട്രീയ ഹിന്ദുത്വം നടത്തുന്ന അജണ്ടയെ ശക്തമായി എതിർക്കും. സ്പീക്കറുടെ പ്രസംഗം ആരെയും വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അതിനെ വളച്ചോടിച്ചെന്നും എ കെ ബാലൻ വ്യക്തമാക്കി.പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കർ അനധികൃതമായി …

ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി എ.കെ.ബാലൻ Read More »

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: പട്ടാപ്പകൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കണ്ണൂർ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് സംഭവം. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. നാലം​ഗ സംഘം കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ജലജീവൻ മിഷൻ; പകുതി വീടുകളിലും കുടിവെള്ള കണക്ഷൻ സ്വന്തമാക്കി കേരളം

തിരുവനന്തപുരം: 50 ശതമാനം ഗ്രാമീണവീട്ടിലും കുടിവെള്ള കണക്‌ഷനെന്ന നേട്ടം സ്വന്തമാക്കി കേരളം. ജലജീവൻ മിഷൻ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പാണ്‌ നേട്ടത്തിനു പിന്നിൽ. ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ 35.42 ലക്ഷത്തിലധികം വീടുകൾക്ക് ടാപ്പ് വഴിയാണ്‌ കുടിവെള്ളം എത്തിച്ചത്‌. 100 വില്ലേജും 78 പഞ്ചായത്തും നൂറുശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച്‌ ഹർ ഘർ ജൽ പദവിയും നേടി. 2020ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്‌. 2024ൽ മുഴുവൻ വീട്ടിലും കുടിവെള്ളമെത്തിക്കുകയാണ്‌ ലക്ഷ്യം. …

ജലജീവൻ മിഷൻ; പകുതി വീടുകളിലും കുടിവെള്ള കണക്ഷൻ സ്വന്തമാക്കി കേരളം Read More »

ഇൻഫാം കോതമം​ഗലം കാർഷിക ജില്ലയുടെ നേതൃത്വത്തിൽ ശിൽപശാല നടത്തി

തൊടുപുഴ: ഇൻഫാം കോതമം​ഗലം കാർഷിക ജില്ലയുടെ നേതൃത്വത്തിൽ എം.ജി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നവ സംരംഭകർക്കായി ശിൽപശാലയും പ്രൊജക്ട് സപ്പോർട്ടും നടത്തി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി കോതമം​ഗംലം രൂപത എമരിറ്റസ് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണവും ലാഭകരമായ വിപണനവും, കാർഷിക സംരംഭകത്വം വികസനം, അ​ഗ്രിഫാം, അ​ഗ്രി ടൂറിസം, ഓർ​ഗാനിക് മില്ലറ്റ്-ഔഷധം, ഭക്ഷണം, കൃഷിരീതി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടത്തി. …

ഇൻഫാം കോതമം​ഗലം കാർഷിക ജില്ലയുടെ നേതൃത്വത്തിൽ ശിൽപശാല നടത്തി Read More »

പ്രതിശ്രുത വധുവരന്മാരുടെ സ്വകാര്യ ചിത്രങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഭീഷണി; ഹോട്ടൽ ജീവനക്കാരൻ പൊലീസ് പിടിയിൽ

മലപ്പുറം: കോഴിക്കോട് ഹോട്ടൽ മുറിയിൽ താമസിച്ച പ്രതിശ്രുത വധുവരന്മാരുടെ സ്വകാര്യ ചിത്രങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഭീഷണിപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ (35) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ മുറിയെടുത്തത്. പീന്നീട് പ്രതി സ്വകാര്യ ദൃശങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ കുറ്റൂർ സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ക്യാമറയും …

പ്രതിശ്രുത വധുവരന്മാരുടെ സ്വകാര്യ ചിത്രങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഭീഷണി; ഹോട്ടൽ ജീവനക്കാരൻ പൊലീസ് പിടിയിൽ Read More »

അഞ്ചുവയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം

തിരുവനന്തപുരം: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കെെമാറിയിരുന്നു.

ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ട; സ്പീക്കറുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് വി.ഡി.സതീശൻ

തിരുവനന്തപുരം: ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ടെന്നും വിശ്വാസം സംബന്ധിച്ച പ്രസ്താവന സ്പീക്കർ എ.എൻ.ഷംസീർ തിരുത്തുന്നതാണ് നല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിവാദങ്ങൾ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോൺഗ്രസ് നിശബ്ദത പാലിച്ചത്. വിശ്വാസികൾക്കൊപ്പമാണ് എക്കാലത്തും കോൺഗ്രസ് നിലകൊണ്ടിട്ടുള്ളത്. വിവിധ മതവിഭാഗങ്ങളുടെ ആചാരക്രമങ്ങള്‍, വിശ്വാസങ്ങള്‍, വ്യക്തി നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് സര്‍ക്കാരോ കോടതികളോ ഇടപെടാന്‍ പാടില്ലായെന്നതാണ് തന്റെ നിലപാടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

ഷംസീറിന്‍റെ വിവാദ പ്രസ്താവന; സംഘപരിവാറിന്‍റെ ഗൂഢാലോചനയിൽ എൻ.എസ്.എസ് വീണെന്നാണ് സി.പി.എം

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്‍റെ പ്രസ്താവനയെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് സി.പി.എം. സംഘപരിവാറിന്‍റെ ഗൂഢാലോചനയിൽ എൻ.എസ്.എസ് വീണെന്നാണ് സി.പി.എം വിലയിരുത്തൽ. എന്‍.എസ്.എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ്വ ശ്രമമാണെന്നും ശാസ്ത്രത്തെ മിത്തുകളുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നാണ് നേതൃത്വം വിശദീകരിക്കുന്നു. രാഷ്ട്രീയ പ്രതിരോധമെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് സി.പി.എം നീക്കം. അതേസമയം ഷംസീറിന്‍റെ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചാരണത്തിന് ഇന്ന് തുടക്കമായി. സ്പീക്കറുടെ പ്രസ്താവന …

ഷംസീറിന്‍റെ വിവാദ പ്രസ്താവന; സംഘപരിവാറിന്‍റെ ഗൂഢാലോചനയിൽ എൻ.എസ്.എസ് വീണെന്നാണ് സി.പി.എം Read More »

ഡോണൾഡ് ട്രംപിനെതിരെ നാലു കുറ്റങ്ങൾ കൂടി ചുമത്തി

വാഷിങ്ങ്ടൺ: 2020 യു.എസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ നാലു കുറ്റങ്ങൾ കൂടി ചുമത്തി. ഇരുപത് വർഷങ്ങൾ വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപിനോട് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ലെ തിരഞ്ഞെടുപ്പിൽ ജോബൈഡനോടുള്ള തോൽവി ഒഴിവാക്കുന്നതിനു വേണ്ടി പ്രസിഡൻറ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. …

ഡോണൾഡ് ട്രംപിനെതിരെ നാലു കുറ്റങ്ങൾ കൂടി ചുമത്തി Read More »

എം.ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സക്കായി ശിവശങ്കറിന് 2 മാസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു. 6 മാസമായി ശിവശങ്കർ ജയിലിൽ കഴിയുകയായിരുന്നു. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ ഇഡി ശക്തമായി എതിർത്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി …

എം.ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി Read More »

ഖുറാനെ തള്ളിപ്പള്ളിപ്പറയാൻ സ്പീക്കർ തയാറാവുമോ, പറഞ്ഞാൽ കൈയ്യല്ല, എല്ലാം വെട്ടുമെന്ന് ഷംസീറിന് അറിയാം; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിന്ദുമത വിശ്വാസത്തെ തള്ളിപറയുകയും മുസ്ലീം വിശ്വാസങ്ങളെ പിന്തുണയ്ക്കുകയുമാണ് ഷംസീർ ചെയ്യുന്നത്. അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോ, ഖുറാനെ തള്ളിപ്പള്ളിപ്പറയാൻ സ്പീക്കർ തയാറാവുമോ, ഇല്ല പറഞ്ഞാൽ കൈയ്യല്ല, എല്ലാം വെട്ടുമെന്ന് ഷംസീറിന് നന്നായി അറിയാം. എന്തുകൊണ്ടാണ് സി.പി.എം ഷംസീറിനെ തിരുത്താത്തതെന്നും ചോദിച്ച അദ്ദേഹം ഷംസീറും മുഹമ്മദ് …

ഖുറാനെ തള്ളിപ്പള്ളിപ്പറയാൻ സ്പീക്കർ തയാറാവുമോ, പറഞ്ഞാൽ കൈയ്യല്ല, എല്ലാം വെട്ടുമെന്ന് ഷംസീറിന് അറിയാം; കെ.സുരേന്ദ്രൻ Read More »

വിദ്യാർഥിനിക്ക് നേരെ ട്രെയിനിൽ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

കണ്ണൂർ: ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിദ്യാർഥിനിക്ക് അഭിമുഖമായിരുന്ന പ്രതി ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പരാതി. ലൈംഗിക അതിക്രമത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ പെൺകുട്ടി ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

രക്ഷാബന്ധൻ മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാൻ ബി.ജെ.പി എം.പിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻഡിഎ എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. 2024 ലെ ലോക്സഭാ തെരപ്പെടുപ്പിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ കൊണ്ടുവന്ന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. മുത്തലാഖ് ക്രിമിനൽകുറ്റമാക്കിയത് മുസ്ലീം സ്ത്രീകൾക്ക് വലിയ ആശഷ്വസവും സുരക്ഷയും നൽകുന്നുണ്ടെന്നും മോദി യോഗത്തിൽ പറഞ്ഞു.കേന്ദ്ര സർക്കാരിൻറെ ഹജ് നയത്തിന്റെ ഭാഗമായി നിരവധി മുസ്‌ലിം സ്ത്രീകൾക്ക് ഈ വർഷം …

രക്ഷാബന്ധൻ മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി Read More »

ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ ഔഷധസേവ വിവിധ ചടങ്ങുകളോടെ നടത്തി

തൊടുപുഴ: ഒരു നേരം ഔഷധം ഒരാണ്ട് രോ​ഗ ശാന്തിയെന്ന വിശ്വാസത്തോടെ ഈ വർഷത്തെ ഔഷധസേവ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്നു. രാവിലെ അഞ്ചുമണിക്കാരംഭിച്ച ഔഷധസേവയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവരും സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരുമെത്തി. ചടങ്ങുകൾക്ക് മാധവൻ നമ്പൂതിരി പടിഞ്ഞാറേമഠം, മേൽശാന്തി ഹരിനാരായണൻ നമ്പൂതിരി പെരിയമന, പി.കെ.കെ നമ്പൂതിരിപ്പാട് പുതുവാമന എന്നിവർ നേതൃത്വം നൽകി. വെളുപ്പിന് നാലു മുതൽ ഭക്തജനങ്ങൾ ക്ഷേത്ര സന്നിധിയിലെത്തി ക്യൂ നിൽക്കുവാൻ ആരംഭിച്ചു. ഭക്ത ജനങ്ങൾക്കായി നിണ്ട പന്തൽ ഒരുക്കിയിരുന്നതിനാൽ വെയിലും …

ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ ഔഷധസേവ വിവിധ ചടങ്ങുകളോടെ നടത്തി Read More »

ഫാമിലി കളർ സോൺ ഓ​ഗസ്റ്റ് മൂന്നു മുതൽ തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: പെയിന്റുകളുടെ ഹോൾസെയിൽ – റീട്ടെയിൽ വിപണന രം​ഗത്ത് 29 വർഷമായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായ പാലാ ഞാവള്ളിക്കുന്നേൽ ​ഗ്രൂപ്പ് വെങ്ങല്ലൂരിലുള്ള കളർ സോണെന്ന സ്ഥാപനം ഏറ്റെടുത്ത് ഫാമിലി കളർ സോണെന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നു. ഓ​ഗസ്റ്റ് മൂന്നിന് രാവിലെ 11ന് പി.ജെ ജോസഫ് എം.എൽ.എ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ചാക്കോ ഞാവള്ളിക്കുന്നേൽ, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗൺസിലർമാരായ രാജി അജേഷ്, സജമി ഷിംനാസ് എന്നിവർ ഭദ്രദീപം കൊളുത്തി …

ഫാമിലി കളർ സോൺ ഓ​ഗസ്റ്റ് മൂന്നു മുതൽ തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും Read More »

ആം ആദ്മി പാർട്ടി ഭാരവാഹി തിരഞ്ഞെടുപ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഉടുമ്പന്നൂർ: ആം ആദ്മി പാർട്ടി ഉടുമ്പന്നൂർ പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർട്ടി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റോയിമോൻ പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പന്നൂർ പി.കെ.ഡെക്കറേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു എട്ടുതൊട്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ആം ആദ്മി പാർട്ടി ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ.ബാബു കുമ്പളാങ്കൽ, സെക്രട്ടറിയായി സി.വി. അബ്രാഹം എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാ​ഗവാഹികളായി ഡിനു.കെ.പോൾ(ട്രഷറർ), രാജു എരപ്പൂഴിക്കര(വൈസ് പ്രസിഡന്റ്), ടോമി തോമസ്(വൈസ് പ്രസിഡന്റ്) ‌ജോർജ് …

ആം ആദ്മി പാർട്ടി ഭാരവാഹി തിരഞ്ഞെടുപ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി Read More »

സി.പി.ഐ(എം) പ്രവർത്തകൻ സി.കെ.റെജി അന്തരിച്ചു

ആരക്കുന്നം: സി.പി.ഐ(എം) തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും ആരക്കുന്നം എ.പി.വർക്കി മിഷൻ ഹോസ്‌പിറ്റൽ വൈസ് ചെയർമാനുമായ സി.കെ.റെജി (50) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കണയന്നൂർ താലൂക്ക് സഹകരണ ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്, ആരക്കുന്നം സെന്റ് ജോർജ് ഹൈസ്‌കൂൾ മാനേജർ, കർഷക സംഘം ജില്ലാ ജോ.സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ദീർഘകാലം സി.പി.ഐ(എം) …

സി.പി.ഐ(എം) പ്രവർത്തകൻ സി.കെ.റെജി അന്തരിച്ചു Read More »

ട്രെയിൻ അപകടം; തിരിച്ചറിയാനാവാതെ 29 മൃതദേഹങ്ങൾ

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും 29 പേരുടെ മൃതദേഹം തിരിച്ചറിയാനാകാതെ കിടക്കുന്നു. ഇതുവരെ 113 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു. 29 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും സംഘടന വ്യക്തമാക്കി. ഷാലിമാറിൽ നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോറമാൻഡൽ എക്‌സപ്രസും ബാംഗ്ലൂർ – ഹൗറ എക്‌സ്പ്രസും നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 295 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

Про Що Важливо Знати, Щоб Стати Тестувальником: Поради Новачкам

Без базових знань та досвіду розібратися у всьому цьому складно. На хороших курсах ви отримаєте міцну теоретичну базу та практику, а також можливість показати себе та знайти першу роботу ще до закінчення навчання. Великі компанії часто беруть новачків із власних курсів та освітніх програм. Починаючи працювати ручним тестувальником, ви закладаєте фундамент, який дозволить вам розвиватися …

Про Що Важливо Знати, Щоб Стати Тестувальником: Поради Новачкам Read More »

എൻ.എസ്.എസ് വിശ്വാസ സംരക്ഷണ ദിനാചാരണത്തിന് തുടക്കമായി

കോട്ടയം: സ്പീക്കർ എം.ഷംസീറിൻറെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ എൻ.എസ്.എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചാരണത്തിന് തുടക്കമായി. സ്പീക്കറുടെ പ്രസ്താവന ഹൈന്ദവ ജനതകളുടെ ചങ്കിൽ തറച്ചതാണെന്നും മാപ്പ് പറയണമെന്ന കാര്യത്തിൽ ഒരു മാറ്റവുമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചു. വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ അപമാനിക്കാൻ ശ്രമിച്ചാൽ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടി …

എൻ.എസ്.എസ് വിശ്വാസ സംരക്ഷണ ദിനാചാരണത്തിന് തുടക്കമായി Read More »