നവവധുവിനെ മർദിച്ച രാഹുൽ വിവാഹത്തട്ടിപ്പുകാരനെന്ന് യുവതിയുടെ അച്ഛൻ: പ്രതി വിദേശത്തേക്ക് മുങ്ങി
കോഴിക്കോട്: പറവൂർ സ്വദേശിയായ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി ഗോപാലൻ ഒളിവിലെന്നു പോലീസ്. നവവധുവിനെ മർദിച്ച സംഭവത്തിൽ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമാണ് രാഹുലിെനതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. രാഹുൽ ഇന്നലെ വൈകിട്ടു മൂന്നുവരെ വീട്ടിൽ ഉണ്ടായിരുന്നതായി അയാളുടെ അമ്മ പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. അഭിഭാഷകനെ കാണണമെന്നു പറഞ്ഞ് പോയതാണ്. രാഹുൽ നവവധുവിനെ മർദിച്ചിട്ടുണ്ടെന്നും എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലന്നും അവർ പറഞ്ഞു. ഇതിൻറെ പേരിൽ വഴക്ക് ഉണ്ടായിട്ടില്ല. …